മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തിസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധിയുടെ മകനുമായ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ വഴിയാണ് രാഹുല്‍ ഗാന്ധി ഹൃദയസ്പര്‍ശിയായ അനുസ്മരണക്കുറിപ്പ് പങ്കുവച്ചത്.

തന്റെ പിതാവ് ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്താന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കരുണയും ദയയുമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. എനിക്കും പ്രിയങ്കയ്ക്കും ക്ഷമയുടെയും കരുണയുടെയും മൂല്യം പകര്‍ന്നുതന്ന പിതാവായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സമയം സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.