kerala

കര്‍ണ്ണാടകയില്‍ കടലില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി

By Test User

April 07, 2022

കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വിനോദ സഞ്ചാരത്തിനുപോയി കടലില്‍ കാണാതായ ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കൂടി കണ്ടെത്തി.  ഉദയംപേരൂര്‍ സ്വദേശി ആന്റണി ഷിനോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം രണ്ട് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഉടുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്റിലാണ് അപകടം നടന്നത്. അമല്‍ സി അനില്‍, അലന്‍ റെജി എന്നിവരാണ് നേരത്തെ മുങ്ങി മരിച്ചത്. കോട്ടയം മംഗളം എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥികളാണ് ഇവര്‍.