Connect with us

kerala

വിലക്കയറ്റം: ആശങ്കയെന്ന് മുസ്‌ലിംലീഗ്

ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂടിയതോടെ ലക്ഷക്കണക്കിന് രോഗികളും കുടുംബാംഗങ്ങളുമാണ് ആശങ്കയിലായത്.

Published

on

പെട്രോളിയം ഉല്‍പന്നങ്ങളുടെയും പാചക വാതകം, മണ്ണെണ്ണ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയുടെയും അനിയന്ത്രിതമായ വിലക്കയറ്റം ആശങ്കാജനകമാണെന്ന് കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എല്‍.എമാരുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. വിലക്കയറ്റം കാരണം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂടിയതോടെ ലക്ഷക്കണക്കിന് രോഗികളും കുടുംബാംഗങ്ങളുമാണ് ആശങ്കയിലായത്.

മണ്ണെണ്ണ വില വര്‍ധന കാരണം മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയമാണ് വിലക്കയറ്റത്തിന് കാരണം. ജനം ദുരിതം അനുഭവിക്കുമ്പോള്‍ സഹാനുഭൂതി കാണിക്കേണ്ട കേരള സര്‍ക്കാര്‍ നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ യാതൊരു കുറവും വരുത്താന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. വിലവര്‍ധന കാരണം ലഭിക്കുന്ന അധിക നികുതി ഒഴിവാക്കി ജനത്തിന്റെ ഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. യോഗം ആവശ്യപ്പെട്ടു.

അടിയന്തര ആവശ്യങ്ങള്‍ പോലും അവഗണിച്ച് മദ്യം സാര്‍വ്വത്രികമാക്കി ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യോഗം ആരോപിച്ചു. നാടുനീളെ മദ്യമൊഴുക്കി സാധാരണക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കുകയാണ്. മദ്യത്തിലും മയക്കുമരുന്നിലും ജനത്തെ മയക്കിക്കിടത്തി ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും യോഗം വ്യക്തമാക്കി. പതിനായിരക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കി ജനത്തിന് വേണ്ടാത്ത കെ റെയിലുമായി മുന്നോട്ട് പോകുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

കേരളീയരുടെ തലക്ക് മുകളില്‍ കോടികളുടെ ബാധ്യതയാണ് കെ റെയില്‍ വരുത്തിവെക്കാന്‍ പോകുന്നത്. കെ റെയിലിനെതിരായി സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം മുസ്‌ലിംലീഗ് ഉറച്ച് നില്‍ക്കുമെന്നും പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ് എം.എല്‍.എ, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍, സി.പി ബാവ ഹാജി, കെ.എസ് ഹംസ, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ഷാഫി ചാലിയം, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീന്‍, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എ.കെ.എം അഷ്‌റഫ് പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേട്: വിജിലന്‍സ് കേസെടുത്തു

നെയ്യ് വില്‍പ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസാണ് എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്.

Published

on

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. നെയ്യ് വില്‍പ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസാണ് എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുവഴി ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തല്‍.

ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

kerala

വയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്

വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.

Published

on

ലുബ്‌ന ഷെറിൻ കെ പി

തൃശൂർ: 64ആമത് കേരള സ്കൂൾ കലോത്സവത്തിൽ ലളിതഗാനം ഹയർ സെക്കണ്ടറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ A ഗ്രേഡ് നേടി ആലപ്പുഴ MTHSS വെണ്മണി സ്കൂളിലെ വിദ്യാർത്ഥി അശ്വിൻ പ്രകാശ്. വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ആസ്വാദകരുടെ ഹൃദയം കീഴടക്കിയാണ് അശ്വിൻ വേദി വിട്ടത്.

2024ൽ കൊല്ലത്തുവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ലളിതഗാനത്തിൽ A grade നേടാനായിട്ടുണ്ട്. അന്നും അച്ഛൻ എഴുതി സംഗീത സംവിധാനം നിർവഹിച്ച പാട്ട് തന്നെയാണ് അശ്വിൻ പാടിയത്. 2000ൽ നടന്ന കാലോത്സവത്തിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും ഒന്നാം സ്ഥാനം നേടി സംസ്ഥാന പ്രതിഭയായ തന്റെ ആദ്യ ശിഷ്യൻ പി ബിബിൻ പിന്നീട് കാർ ആക്‌സിഡന്റിൽ മരിക്കുകയും അവനോടുള്ള സ്മരണാർത്ഥം ആ ഗാനം മകനെ കൊണ്ട് 2024ൽ പാടിക്കുകയുമായിരുന്നു ഈ പിതാവ്.

Continue Reading

kerala

എറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു

പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

Published

on

എറണാകുളം: എറണാകുളം കാക്കനാട് പാലച്ചുവടിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പാലച്ചുവടിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ടാക്‌സി ഡ്രൈവർക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് ടൗണിലെ കോഴിക്കടക്കാരനും സമീപത്തെ വീട്ടമ്മയും ഉൾപ്പെടെ എട്ട് പേർക്ക് തെരുവുനായ കടിയേറ്റു.

മൂന്ന് മണിയോടെ സമീപത്തെ അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോയ ഒരു രക്ഷിതാവിനും നായ കടിയേറ്റതായി നാട്ടുകാർ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ഇതിന് മുൻപും ഇതേ പ്രദേശത്ത് സമാന രീതിയിൽ തെരുവുനായ ആക്രമണമുണ്ടായിരുന്നുവെന്നും നാട്ടുകാർ അറിയിച്ചു.

Continue Reading

Trending