india
ഇന്ത്യയില്‍ ഹിറ്റ്ലറുടെ ഭരണത്തേക്കാള്‍ മോശം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും അവര്‍ തകര്‍ത്തു. ജനാധിപത്യം സംരക്ഷിക്കാനായി കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം മമത ബാനര്‍ജി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഡോള്‍ഫ് ഹിറ്റ്ലര്‍, ജോസഫ് സ്റ്റാലിന്, ബെനിറ്റോ മുസ്സോളിനി എന്നിവരെക്കാളും മോശമാണ് ബി.ജെ.പിയുടെ ഭരണമെന്ന് മമത വിമര്‍ശിച്ചു. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബി.ജെ.പി ഭരണം ബുള്‍ഡോസര്‍ ചെയ്യുകയാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും അവര്‍ തകര്‍ത്തു. ജനാധിപത്യം സംരക്ഷിക്കാനായി കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും മമത ബാനര്‍ജി പറഞ്ഞു. ഇന്ത്യയില്‍ തുഗ്ലക്ക് ഭരണം നിലവിലുണ്ടെന്ന് പറഞ്ഞ മമത കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനെയും വിമര്‍ശിച്ചു.
india
ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്പ്രേയുമായി 15 പേര് അറസ്റ്റില്‍
റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
entertainment
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.
രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.
ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല് ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന് ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.
1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര് മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.
പൊലീസിന്റെയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
-
world21 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala23 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

