Connect with us

News

ബ്ലാസ്റ്റേഴ്‌സിന് പ്രതിയോഗി ജംഷഡ്പ്പൂര്‍;കളി വെള്ളിയാഴ്ച്ച

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആദ്യ സെമി ആദ്യ പാദത്തില്‍ വെള്ളിയാഴ്ച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പ്പൂര്‍ എഫ്.സിയെ നേരിടും.

Published

on

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആദ്യ സെമി ആദ്യ പാദത്തില്‍ വെള്ളിയാഴ്ച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പ്പൂര്‍ എഫ്.സിയെ നേരിടും. രണ്ടാം സെമി ആദ്യ പാദത്തില്‍ ശനിയാഴ്ച്ച ഏ.ടി.കെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിക്കും. ഇന്നലെ ലീഗ് മല്‍സരങ്ങള്‍ പൂര്‍ണമായി.

അവസാന മല്‍സരത്തില്‍ ബഗാനെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ജംഷഡ്പ്പൂര്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് ഷീല്‍ഡ് സ്വന്തമാക്കി. രണ്ടാം പാദ സെമി മല്‍സരങ്ങള്‍ 15 മുതലാണ്.അന്ന് ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പ്പൂരും വീണ്ടും മുഖാമുഖം വരും. ബഗാന്‍-ഹൈദരാബാദ് പോരാട്ടം 16 നാണ്. 20 നാണ് അവസാന മല്‍സരം. തകര്‍പ്പനങ്കത്തില്‍ ഇന്നലെ ആദ്യ പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ റിത്‌വിക് ദാസാണ് ജംഷഡ്പ്പൂരിനായി നിര്‍ണായക ഗോള്‍ നേടിയത്.

ഇതാദ്യമായാണ് ജംഷഡ്പ്പൂര്‍ പ്ലേ ഓഫിന് യോഗ്യത നേടുന്നത്. അതും ഒന്നാം സ്ഥാനക്കാരായി തന്നെ. വിജയത്തിന്റെ ആഹ്ലാദത്തില്‍ കോച്ച് ഓവന്‍ കോയ്‌ലെയെ വാനിലുയര്‍ത്തിയാണ് ടീം സന്തോഷം പ്രകടിപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending