കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍,ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവാണ് വരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.സംസ്ഥാനസര്‍ക്കാര്‍ ഇത് സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ കേന്ദ്രം എക്‌സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചിരുന്നു. ഇതോടെ ഫലത്തില്‍ പെട്രോളിന് 9.5രൂപയും ഡീസലിന് 7 രൂപയും കുറയും. വിലക്കുറവ് നാളെ മുതല്‍ നിലവില്‍ വരും. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.