ബൊഗോട്ട: കൊളംബിയയില്‍ നിര്‍മാണത്തിലിരുന്ന ബ്രിഡ്ജ് തകര്‍ന്ന് 10 പേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. നാലുപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൊഗോട്ടയെ വില്ലവിസെന്‍സിയോ നഗരവുമായി ബന്ധിപ്പിക്കുന്ന ഹൈവേക്ക് മുകളിലൂടെ നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. സംഭവം നടക്കുമ്പോള്‍ ഇരുപതോളം തൊഴിലാളികള്‍ ബ്രിഡ്ജിലുണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാന്‍ 20 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പാലം തകര്‍ന്നത്.