രാജ്യത്തെ 1900 കേന്ദ്രങ്ങളിലായി ഞായാറാഴ്ച നടന്ന നീറ്റ് പ്രവേശന പരീക്ഷയില്‍ പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയായിരുന്നു പരീക്ഷ. 103 നഗരങ്ങളിലായി 65000 എം ബി ബി എസ് മത്സരാര്‍ത്ഥികളും 25000 ബി.ഡി.എസ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 490 സി.ബി.എസ്.ഇ ഉദ്യോഗസ്ഥരാണ് പരീക്ഷാ ചുമതലയില്‍ വിന്യസിച്ചത്.