kerala

നിയുക്ത ഫാ. മെത്രാന്‍ ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന്‍ എം.പി

By webdesk14

December 01, 2025

തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ കൊച്ചിൻ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെയും യു.ഡി.എഫ് നേതാക്കളുടെയും കൂടെയായിരിന്നു എം.പിയുടെ കൂടിക്കാഴ്ച.

രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും സമുദായങ്ങൾക്കിടയിലെ സ്‌നേഹവും സഹിഷ്ണുതയും കൂടുതൽ ദൃഢമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി പങ്കുവെക്കാനും സാധിച്ചുവെന്ന് അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളെ അറിയിച്ചു. പുതിയ മെത്രാനായി ഡിസംബർ 7ന് സ്ഥാനമേൽക്കുന്ന ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ നേരിൽക്കണ്ട് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം ഭാവിയിൽ പരസ്പരം എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തതാനും സാധിച്ചതായി എം പി കൂട്ടിച്ചേർത്തു.

നിയുക്ത മൈത്രാന്റെ പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കെ സി വേണുഗോപാലിന്റെയും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് കൺവീനർ ഡൊമനിക് പ്രസന്റെഷൻ, മുസ്ലിം ലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ, കെ പി സി സി ജന. സെക്രട്ടറി അഭിലാഷ് തുടങ്ങിയ മുതിർന്ന നേതാക്കളുടെയും കൂടെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചത്.