india
ബംഗ്ലാദേശ് സമാധാനത്തിലേക്ക് മടങ്ങേണ്ടത് കാലത്തിന്‍റെ അനിവാര്യത’; മുഹമ്മദ് യൂനുസിന് ആശംസയുമായി ഖാർഗെയും രാഹുലും
സമാധാനത്തിലേക്കും സാധാരണനിലയിലേക്കും വേഗത്തിൽ മടങ്ങിയെത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

ബംഗ്ലാദേശിൽ ഇടക്കാല മന്ത്രിസഭക്ക് നേതൃത്വം നൽകുന്ന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന് ആശംസ നേർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. ബംഗ്ലാദേശ് സമാധാനത്തിലേക്കും സാധാരണനിലയിലേക്കും വേഗത്തിൽ തിരിച്ചുവരുമെന്ന് ഖാർഗെ പ്രത്യാശ പ്രകടിപ്പിച്ചു.
‘ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്‍റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത പ്രഫ. മുഹമ്മദ് യൂനുസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പേരിൽ ആശംസകൾ നേരുന്നു. ഇന്ത്യക്കാരായ ഞങ്ങൾ ചരിത്രപരമായ ബന്ധം പങ്കിടുന്ന അയൽ രാജ്യമായ ബംഗ്ലാദേശ് സാധാരണനിലയിലും സമാധാനത്തിലും തിരിച്ചെത്തുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ബംഗ്ലാദേശിലെ മുഴുവൻ ജനങ്ങളുടെയും സുരക്ഷക്കായി ഞങ്ങൾ പ്രാർഥിക്കുന്നു’ -ഖാർഗെ എക്സിൽ കുറിച്ചു.
ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്‍റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത പ്രഫ. മുഹമ്മദ് യൂനുസിന് ആശംസകൾ. സമാധാനത്തിലേക്കും സാധാരണനിലയിലേക്കും വേഗത്തിൽ മടങ്ങിയെത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
മൈക്രോഫിനാൻസിലെയും സാമൂഹിക സംരംഭകത്വത്തിലെയും ഇതിഹാസമാണ് യൂനുസ് എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (മാധ്യമ വിഭാഗം) ജയ്റാം രമേശ് പ്രശംസിച്ചു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. 2011-2014 കാലയളവിൽ ഞാനും ഗ്രാമവികസന മന്ത്രാലയത്തിലെ സഹപ്രവർത്തകരും വനിതാ സ്വയംസഹായ സംഘങ്ങളെ അടിസ്ഥാനമാക്കിയുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യമായ ‘ആജീവിക’ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ ഗ്രാമീൺ ബാങ്ക് സംരംഭങ്ങളെ കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു.
യൂനുസിന്‍റെ പ്രവർത്തനങ്ങളോട് ഡോ. മൻമോഹൻ സിങ് താൽപര്യം കാണിച്ചിരുന്നു. ധാക്കയിലെ പുതിയ പദവിയിൽ അദ്ദേഹത്തിന് ഇന്ത്യ എല്ലാവിധ ആശംസകളും നേരുന്നു. ലോകത്തിന് അദ്ദേഹത്തിൽ വലിയ പ്രതീക്ഷകളുണ്ട്. എല്ലാറ്റിനും ഉപരിയായി ബംഗ്ലാദേശിന്‍റെ അതിശയകരമായ സാംസ്കാരിക വൈവിധ്യവും സാമ്പത്തിക ശക്തിയും സംരക്ഷിക്കപ്പെടുകയും കൂടുതൽ വളരാൻ അനുവദിക്കുകയും ചെയ്യുമെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിടുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇടക്കാല മന്ത്രിസഭ നിലവിൽവന്നത്.
പ്രധാനമന്ത്രിക്ക് തുല്യമായ മുഖ്യ ഉപദേശകനെന്ന പദവിയായിരിക്കും മുഹമ്മദ് യൂനുസ് വഹിക്കുക. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭയെന്ന ആവശ്യം വിദ്യാർഥി നേതാക്കൾ രാഷ്ട്രപതി മുഹമ്മദ് ശഹാബുദ്ദീൻ മുമ്പാകെ വെക്കുകയും അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. സൈനിക മേധാവി വാഖിറുസ്സമാന്റെ പിന്തുണയും തീരുമാനത്തിനുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ് നഹിദ് ഇസ്‌ലാമും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്.
india
കോടികള്‍ തട്ടിയെടുത്ത സംഭവം; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്
ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി.

വ്യവസായിയില്‍ നിന്ന് വാങ്ങിയ കോടികള്‍ തിരികെ നല്‍കിയില്ലെന്നാരോപിച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി. മുംബൈ പൊലീസിന് നല്‍കിയ പരാതി പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.
2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ശില്‍പയും കുന്ദ്രയും ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. 2015 ഏപ്രിലില്‍ 31.95 കോടിയും 2016 മാര്‍ച്ചില്‍ 28.54 കോടിയും കോത്താരി ദമ്പതികള്‍ക്ക് കൈമാറിയിരുന്നു. ആ സമയത്ത് കമ്പനിയിലെ 87% ഓഹരിയും ശില്‍പയുടെ പേരിലായിരുന്നു. പിന്നീട് അവര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു, എന്നാല്‍ പണം തിരികെ നല്‍കിയില്ല.
ആദ്യമായി ഒരു ഏജന്റ് മുഖേനയാണ് കോത്താരി ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നേരിട്ട് പണം ആവശ്യപ്പെട്ടിട്ടും അത് തിരികെ നല്‍കിയില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
india
ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി സൂചന
ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
india
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി
പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടനം

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്‌വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india3 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം