Connect with us

kerala

സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Published

on

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ (60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടിന് മലപ്പുറം എം.ബി. എച്ച് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സമസ്ത മുശാവറ അംഗമായിരുന്ന കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാരുടെ മകനായിരുന്ന കാടേരി അബ്ദുല്‍ വഹാബ് മുസ്‌ലിയാരുടെയും സമസ്ത വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ പുത്രി മൈമൂന ദമ്ബതികളുടെയും മകനായി 1963ല്‍ മലപ്പുറം ജില്ലയിലെ പെരിമ്ബലത്ത് ജനനം.

മേല്‍മുറി, ഇരുമ്ബുഴി,ചെമ്മങ്കടവ്, കോങ്കയം,രണ്ടത്താണി, കിഴക്കേപുരം എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തിയതിനു ശേഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലപ്പുറം ജില്ലയിലെ ഇരുമ്ബു ചോല മഹല്ലില്‍ ദര്‍സ് നടത്തിവരികയായിരുന്നു. കാച്ചനിക്കാടും ദര്‍സ് നടത്തിയിട്ടുണ്ട്. നിലവില്‍ മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളില്‍ ഖാസിയായിരുന്നു.
സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തനം കാഴ്ച്ചവച്ച കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ 2021 ജനുവരി 13നാണ് സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഖബറടക്കം വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നസീറയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല കമാല്‍ ദാരിമി , അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, നഫീസത്ത്, അബ്ദുല്‍ മാജിദ്, അബ്ദുല്‍ ജലീല്‍ , പരേതയായ മുബശ്ശിറ. മരുമക്കള്‍ നിബ്‌റാസുദ്ദീന്‍ ഹൈതമി ചീക്കോട്, ഫാത്തിമ നഫ്‌റീറ. സഹോദരങ്ങള്‍: അബ്ദുല്‍ ശുക്കൂര്‍ ദാരിമി, ഉമ്മുല്‍ ഫദ്‌ല , പരേതരായ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഖദീജ.

kerala

സിനിമയില്‍ അഭിനയിക്കാന്‍ പോകുവാണെന്ന് കുറിപ്പെഴുതിവച്ച് 14കാരന്‍ വീടുവിട്ടിറങ്ങി

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു

Published

on

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കനിവ് 2024: ദുബായ് കെഎംസിസിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള ധനസഹായം വിതരണം നടത്തി

Published

on

ദുബായ് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ കനിവ് 2024 പദ്ധതിയുടെ ഭാഗമായുള്ള കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണം കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി സലാം മാമ്പ്ര നിർവ്വഹിച്ചു.

മാള ലീഗ് ഹൗസിൽ നടന്ന ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് വാളൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി ഐ നിസാർ സ്വാഗതം പറഞ്ഞു വി കെ സെയ്ത് മുഹമ്മദ്, എം കെ ഇബ്രാഹിം ഹാജി, എ എ അഷറഫ് പുത്തൻ ചിറ,അഷറഫ് മാള, എൻ എസ് ഷൗക്കത്ത്, നസീബ മാരേക്കാട്, റഫീക്ക് കളത്തിൽ, എം എസ് അബ്ദുൾ ഗഫാർ, റാഫി അയ്യാരിൽ, നസീർ നമ്പൂരി മഠം,അലിയാർ കടലായി, അബ്ദുറഹ്മാൻ മാള, അഷ്റഫ് മാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ചടങ്ങിൽ ദുബായ് കെ എം സി സി സെക്രട്ടറി സലാം മാബ്രക്ക് യോഗം ആദരവ് നൽകി.

Continue Reading

kerala

വിജയമുദ്ര എജ്യു എക്‌സല്‍ എക്‌സ്‌പോക്ക് അതിഗംഭീര തുടക്കം

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി

Published

on

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ട് ചന്ദ്രിക വിജയമുദ്ര എജു എക്‌സല്‍ എക്‌സ്‌പോയ്ക്ക് തുടക്കം. വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ക്ലാസുകളുടെ വൈവിധ്യം കൊണ്ടും മികവ് പുലര്‍ത്തിയ എജു എക്‌സ്‌പോയില്‍ മൊത്തം 10,000ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അടിമുടി ഉറച്ചു വാര്‍ക്കേണ്ട സമയം അതിക്രമിച്ചതായി ചടങ്ങ് ഉല്‍ഘാടനം ചെയ്ത എം.പി പറഞ്ഞു. പരമ്പരാഗത രീതികളും കോഴ്‌സുകളുമാണ് നമ്മുടെ കോളജുകളിലുളളത്. പല കോളജുകളിലും ബിരുദം, ബിരുദാനന്തര സിറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പലതും അടച്ചു പൂട്ടുന്നു.

അതേസമയം ന്യുജന്‍ കോഴ്‌സുകള്‍ക്കായി മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടതോടെ അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഒഴുകുന്നു. ഇതേ കുറിച്ച് ഗൗരവമായ ചര്‍ച്ച ഉയര്‍ന്നു വരണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു. എഡിറ്റര്‍ കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജോജോ ടോമി, അഡ്വ.നജ്മ തബ്ഷീറ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഉന്നത വിജയം നേടിയവര്‍ക്ക് നജീബ് കാന്തപുരം എം.എല്‍.എ മെമെന്റോകള്‍ കൈമാറി. മുസ്‌ലീംഗ് ദേശീയ അസി.സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്‌ലിയ, ഇലാന്‍സ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ചന്ദ്രിക ഡി.ജി.എം നജീബ് ആലുക്കല്‍, എ.ഒ സല്‍മാന്‍, കോഴിക്കോട് റസി.മാനേജര്‍ മുനീബ് ഹസ്സന്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍ നബില്‍ തങ്ങള്‍ സംസാരിച്ചു. കോഴിക്കോട് റസി.എഡിറ്റര്‍ ലുക്മാന്‍ മമ്പാട് നന്ദി പരഞ്ഞു.

എക്‌സ്‌പോ ഇന്നും കോഴിക്കോട്,18ന് മഞ്ചേരി

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ക്ലാസുകളുടെ വൈവിധ്യവും ചന്ദ്രിക എജ്യു എക്‌സ്‌പോയെ വേറിട്ടതാക്കുന്നു. ഇന്നും കോഴിക്കോട് പാളയം ചിന്താ വളപ്പിലെ മെജസ്റ്റിക് ഹാളില്‍ നടക്കുന്ന എക്‌സ്‌പോ രാവിലെ 10ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. 18ന് മഞ്ചേരിയിലും 20ന് തിരൂരിലും 22ന് കണ്ണൂരിലും 25ന് വയനാട്ടിലും 27ന് പട്ടാമ്പിയിലും 30ന് കൊല്ലത്തും ജൂണ്‍ 1ന് ആലുവയിലുമായി നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുവാന്‍ ഇതുവരെ പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading

Trending