Connect with us

kerala

തൃശൂരില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടി തട്ടി; സഹോദരങ്ങള്‍ക്കെതിരെ പരാതി

ഇരിങ്ങാലക്കുട സ്വദേശികളായ ബിബിന്‍ കെ.ബാബുവിനും രണ്ട് സഹോദരങ്ങള്‍ക്കുമെതിരെയാണ് കേസ്

Published

on

തൃശൂരില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടി തട്ടിയെന്ന് പരാതി. 32 നിക്ഷേപകരുടെ പരാതിയില്‍ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിന്‍ കെ.ബാബുവിനും രണ്ട് സഹോദരങ്ങള്‍ക്കുമെതിരെയാണ് കേസ്. ഇരിങ്ങാലക്കുട പൊലീസാണ് സംഭവത്തില്‍ കേസ് അന്വേഷിക്കുന്നത്.

10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 30,000 മുതല്‍ 50,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്ത് ബില്യണ്‍ ബീസ് എന്ന നിക്ഷേപ പദ്ധതിയിലൂടെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പ്രതികള്‍ ദുബായിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി തേടി സര്‍ക്കാര്‍; വനം വകുപ്പിനെ ചുമതലപ്പെടുത്തി

നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്

Published

on

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നതിന് അനുമതി തേടാനാണ് നീക്കം. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി.

Continue Reading

kerala

സിദ്ധാര്‍ഥ് ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Published

on

വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ഥി സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളുടെ തുടര്‍പഠനം സര്‍വകലാശാല തടഞ്ഞിരുന്നു. സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രതികളായ 19 വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല പുറത്താക്കുകയും, അടുത്ത മൂന്നു വര്‍ഷത്തേക്ക് മറ്റൊരു സര്‍വകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും ആന്റി റാഗിങ് കമ്മറ്റി നല്‍കിയ അടിയന്തിര റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Continue Reading

kerala

രാജ്യ വിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

അന്വേഷണവുമായി സഹകരിക്കണമെന്ന് അഖില്‍ മാരാരോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

രാജ്യ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് അഖില്‍ മാരാരോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അഖില്‍ മാരാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ അഭിപ്രായ പ്രകടനം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ കൊട്ടാരക്കര പൊലീസാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

എന്നാല്‍, ഇന്ത്യയുടെ അഖണ്ഡതയെയോ ഐക്യത്തെയോ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയവിശകലനം മാത്രമാണ് നടത്തിയതെന്നുമാണ് അഖില്‍ മാരാരുടെ വാദം.

Continue Reading

Trending