More
കേരളത്തില്‍ 188 ഒഴിവ്, ശമ്പളം 16,800-87,500 രൂപ
തിരുവനന്തപുരത്തെ എക്സ്സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമിന്റെ കീഴിലുള്ള പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 106 ഒഴിവുകളുണ്ട്. 11/12 മാസത്തെ കരാര്‍ നിയമനമാണ്. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.
ഓഫിസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്: ബിരുദം, കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവൃത്തിപരിചയം, ആര്‍മ്ഡ് ഫോഴ്സുകളില്‍ നിന്ന് വിരമിച്ച ഓഫിസര്‍ ആയിരിക്കണം, 63 വയസ്, 75000 രൂപ.
മെഡിക്കല്‍ സ്പെഷലിസ്റ്റ്: എംഡി/എംഎസ്, പിജിക്ക് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 68 വയസ്, 87500 രൂപ.
മെഡിക്കല്‍ ഓഫിസര്‍: എം.ബി.ബി.എസ്, ഇന്റേണ്‍ഷിപ്പിന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 66 വയസ്, 75000 രൂപ.
ഡെന്റല്‍ ഓഫിസര്‍: ബിഡിഎസ്, ഇന്റേണ്‍ഷിപ്പിന് ശേഷം കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 63 വയസ്, 75000 രൂപ.
ഡെന്റല്‍ ഹൈജീനിസ്റ്റ്: പ്ലസ്ടു സയന്‍സ് ജയം/തത്തുല്യം,ഡെന്റല്‍ ഹൈജീനിസ്റ്റ്ഡെന്റല് മെക്കാനിക് കോഴ്സില്‍ ദ്വിവല്‍സര ഡിപ്ലോമ, ആര്‍മ്ഡ് ഫോഴ്സുകളില്‍ നിന്ന് ക്ലാസ്1 ഉHDORA കോഴ്സ്, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.
റേഡിയോഗ്രഫര്‍: ഡിപ്ലോമ/ക്ലാസ്1 റേഡിയോഗ്രഫര്‍ കോഴ്സ്(ആര്‍മ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.
ഫിസിയോതെറപ്പിസ്റ്റ്്: ഡിപ്ലോമ/ക്ലാസ്1 ഫിസിയോതെറപ്പി കോഴ്സ് (ആര്‍മ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.
ഫാര്‍മസിസ്റ്റ്: ബി ഫാര്‍മസി അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ഫാര്‍മസിയില്‍ അപ്രൂവ്ഡ് ഡിപ്ലോമ, ഫാര്‍മസിസ്റ്റ് റജിസ്ട്രേഷന്, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.
നഴ്സിങ് അസിസ്റ്റന്റ്് (വിമുക്തഭടന്മാര് മാത്രം): ക്ലാസ്1 നഴ്സിങ് അസിസ്റ്റന്റ്് കോഴ്സ് (ആര്‍മ്ഡ് ഫോഴ്സസ്), 56 വയസ്, 28100 രൂപ.
ലബോറട്ടറി അസിസ്റ്റന്റ്്: ഡിഎംഎല്‍ടി/ക്ലാസ്1 ലാബ് ടെക് കോഴ്സ് ( ആര്‍മ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.
ലബോറട്ടറി ടെക്നീഷ്യന്: ബിഎസ്സി (മെഡിക്കല്‍ ലാബ് ടെക്നോളജി) അല്ലെങ്കില്‍ മെട്രിക്കുലേഷന്‍/ഹയര്‍സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി (10+2 സയന്‍സ്), മെഡിക്കല്‍ ലാബ് ടെക്നോളജി ഡിപ്ലോമ, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 56 വയസ്, 28100 രൂപ.
െ്രെഡവര്‍: എട്ടാം ക്ലാസ്/ക്ലാസ്1 െ്രെഡവര്‍ എംടി (ആര്‍മ്ഡ് ഫോഴ്സസ്), സിവില്‍ െ്രെഡവിങ് ലൈസന്‍സ്, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 19700 രൂപ.
പ്യൂണ്‍(വിമുക്തഭടന്മാര് മാത്രം): ജിഡി ട്രേഡ്(ആര്‍മ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.
സഫായ്വാല: സാക്ഷരനായിരിക്കണം, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.
ചൗക്കിദാര്‍ (വിമുക്തഭടന്മാര് മാത്രം): ജിഡി ട്രേഡ് (ആര്‍മ്ഡ് ഫോഴ്സസ്), 53 വയസ്, 16800 രൂപ.
ഐടി നെറ്റ്വര്‍ക്ക് ടെക്നീഷ്യന്: ഐടി നെറ്റ്വര്‍ക്കിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്/തത്തുല്യം, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 28100 രൂപ.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (വിമുക്തഭടന്മാര് മാത്രം): ബിരുദം/ക്ലാസ്1 ക്ലറിക്കല്‍ ട്രേഡ് (ആര്‍മ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 19700 രൂപ.
ക്ലാര്‍ക്ക് (വിമുക്തഭടന്മാര് മാത്രം): ബിരുദം ക്ലാസ്1 ക്ലറിക്കല്‍ ട്രേഡ്(ആര്‍മ്ഡ് ഫോഴ്സസ്), കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, 53 വയസ്, 16800 രൂപ.
അപേക്ഷിക്കേണ്ടവിധം: അപേക്ഷാഫോം മാതൃക www.echs.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബയോഡേറ്റ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 27നകം താഴെ കാണുന്ന വിലാസത്തില്‍ അയക്കണം
വിലാസം: Station Headquarters (ECHS), Pangode, Thirumala P.O, Trivandrum06. വിശദവിവരങ്ങള്‍ക്ക്: www.echs.gov.in
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala20 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

