Connect with us

crime

താമരശ്ശേരിയില്‍ വീണ്ടും മോഷണം; ഇത്തവണ മോഷണം നടന്നതിയത് പൊലീസ് സ്‌റ്റേഷന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന സ്ഥാപനത്തില്‍

ഇന്ന് പുലര്‍ച്ചെയാണ് സംഭവം

Published

on

താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്‌റ്റേഷന്‍ ചുറ്റുമതിലിനോട് ചേര്‍ന്ന സ്വര്‍ണമുരുക്കുന്ന മഹാരാഷ്ട്ര സ്വദേശി വിനോദ് വസന്തിന്റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. 15,000 രൂപയില്‍ അധികം വിലവരുന്ന സ്വര്‍ണത്തരികളാണ് മോഷണം പോയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥാപന ഉടമ വിനോദ് വസന്ത് പൊലീസില്‍ പരാതി നല്‍കി. മുണ്ടുടുക്കാത്ത മോഷ്ടാവ് പിന്നീട് സമീപത്തെ ശ്രീഹരി ഹോട്ടലിന്റെ പുറകുവശത്തുകൂടെ ഹോട്ടലിന് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹോട്ടലിനു പുറകില്‍ ഉണക്കാനിട്ട തൊഴിലാളിയുടെ ലുങ്കിലും ഉടുത്താണ് അവിടെ നിന്നും സ്ഥലം വിട്ടത്.ഈ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

താമരശ്ശേരി മേഖലയില്‍ വാഹനങ്ങളില്‍ നിന്നും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നും, തൊഴിലാളികളെ കബളിപ്പിച്ചും മോഷണം പതിവായിരിക്കുകയാണ്, എന്നാല്‍ പല പരാതികളാലും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവില്‍ അതിഥി തൊഴിലാളികളെ കബളിപ്പിച്ച് ഫോണുകളും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാഴ്ചയായിട്ടും കേസെടുത്തിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ചു; സംശയം തോന്നി യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത് 69 ലക്ഷം രൂപയുടെ സ്വർണം

സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്

Published

on

ന്യൂഡൽഹി: വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ച യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത് 69 ലക്ഷം രൂപയുടെ സ്വർണം. യാത്രക്കിടെ പലപ്പോഴായി നൽകിയ പാനീയങ്ങളും ലഘുഭക്ഷണവും നിരസിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI 992 ഫ്ലൈറ്റിലാണ് സംഭവം.

യാത്രക്കാരനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. അഞ്ചര മണിക്കൂർ യാത്രക്കിടെ എല്ലാ ലഘുഭക്ഷണങ്ങളും നിരസിച്ചതാണ് ഇയാൾക്ക് വിനയായത്. ഫ്ലൈറ്റ് അറ്റൻഡൻ്റ് ഓരോ യാത്രക്കാർക്കും വെള്ളം നൽകിയപ്പോൾ ഇയാൾ ആദ്യം വെള്ളം കുടിക്കാൻ വിസമ്മതിച്ചു. ഇതിനു പിന്നാലെ നൽകിയ എല്ലാ ഭക്ഷണപാനീയങ്ങളും വേണ്ടെന്ന് പറഞ്ഞു. ഇതോടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഫ്ലൈറ്റ് അറ്റൻഡന്റ് ക്യാപ്റ്റനെ വിവരമറിയിക്കുകയും, എയർ ട്രാഫിക് കൺട്രോൾ വഴി യാത്രക്കാരന്റെ സംശയാസ്പദമായ പെരുമാറ്റം സുരക്ഷാ ഏജൻസികളെ അറിയിക്കുകയും ചെയ്തു.

പിന്നീട്, എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സംശയാസ്പ‌ദമായ യാത്രക്കാരനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്രീൻ കസ്റ്റംസ് ക്ലിയറൻസ് ചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇയാളെ ചോദ്യം ചെയ്യാൻ തടഞ്ഞു. ചോദ്യം ചെയ്തപ്പോൾ മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. 69 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്.

എയർ ഇന്ത്യ യാത്രക്കാരനിൽ നിന്ന് 1096.76 ഗ്രാം സ്വർണം കണ്ടെടുത്തതായി ജോയിന്റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് പറഞ്ഞു. ജിദ്ദയിൽ നിന്ന് സ്വർണം കടത്തിയതായി സമ്മതിച്ചതിനെ തുടർന്ന് കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

crime

ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു.

Published

on

അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെയായിരുന്നു കല്ലെറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു.

ഡ്രൈവ റിന് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം.60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരുക്കില്ല. കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു.

അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡ്രൈവർ സലീമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

crime

കമിതാക്കളുടെ ദൃശ്യം പകർത്തി പൊലീസുകാരൻ; പുറത്തു വിടാതിരിക്കാൻ പണം ചോദിച്ചെന്ന് പരാതി

കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെയാണ് പരാതി.

Published

on

കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തിയ പൊലീസുകാരൻ ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടതായി പരാതി. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെയാണ് പരാതി. കണ്ണൂർ പള്ളിക്കുന്ന്, കൊല്ലം സ്വദേശികളുടേതായി രണ്ട് പരാതികളാണ് സിറ്റി പൊലീസ് കമീഷ്ണർക്ക് ലഭിച്ചത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. എട്ടു വർഷമായി ഡെപ്യൂട്ടേഷനിൽ ടൂറിസം ഡിപാർട്മെന്‍റിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കണ്ണൂർ കോട്ടയിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു ഇയാൾ.

ശേഷം കൂടെയുള്ള പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ച് അതിലേക്ക് ദൃശ്യങ്ങൾ അയക്കും. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാനും മാതാപിതാക്കളെ അറിയിക്കാതിരിക്കാനും കേസെടുക്കാതിരിക്കാനും പണം വാങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്.

വനിതാ സുഹൃത്തുമായി കോട്ടയിലെത്തിയ കൊല്ലം സ്വദേശിയിൽനിന്ന് ഇത്തരത്തിൽ ദൃശ്യം കാണിച്ച് ആദ്യഘട്ടത്തിൽ ഇയാൾ 3000 രൂപ വാങ്ങിയിരുന്നു. പിന്നീട് 25,000 രൂപ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനായി ഗൂഗിൾ പേ നമ്പറും നൽകി. ഇതോടെ പെൺകുട്ടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു.

Continue Reading

Trending