വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐയുടെ വിശദീകരണം അംഗീകരിച്ച ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. സിബിഐ അന്വേഷണം അതിവേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ പിതാവ് ടി ജയപ്രകാശ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.