Connect with us

india

ഗുജറാത്തില്‍ ദലിത് കുടുംബത്തെ കബളിപ്പിച്ച് ഇലക്ടറല്‍ ബോണ്ട് വാങ്ങിച്ചു; 10 കോടി ‘തട്ടി’ ബി.ജെ.പി

2023 ഒക്ടോബര്‍ 11നാണ് സവാകര മാന്‍വറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ അദാനി ഗ്രൂപ്പിനു കീഴിലുള്ള വെല്‍സ്പണ്‍ എന്റര്‍െ്രെപസസില്‍ സീനിയര്‍ ജനറല്‍ മാനേജറായ മഹേന്ദ്ര സിങ് സോധ 11,00,14,000 രൂപയുടെ ഇലക്ടോറല്‍ ബോണ്ട് വാങ്ങിയത്.

Published

on

ആദായ നികുതി വകുപ്പ് കേസ് പറഞ്ഞു ഭയപ്പെടുത്തിയും ഇരട്ടി ലാഭം വാഗ്ദാനം ചെയ്തും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ 11 കോടിയിലേറെ രൂപയുടെ ബോണ്ട് എടുപ്പിച്ചെന്ന് ആരോപണവുമായി ദലിത് കര്‍ഷക കുടുംബം. ഇതില്‍ 10 കോടിയും ബി.ജെ.പി സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ കച്ചിലുള്ള അഞ്ജര്‍ സ്വദേശികളാണു തട്ടിപ്പിനിരയായത്.

ഇലക്ടറല്‍ ബോണ്ടിലെ വിചിത്രകരമായ മറ്റൊരു തട്ടിപ്പ് കഥ ‘ദി ക്വിന്റ്’ വെബ് പോര്‍ട്ടലാണ് പുറത്തുകൊണ്ടുവന്നത്. 2023 ഒക്ടോബര്‍ 11നാണ് സവാകര മാന്‍വറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ അദാനി ഗ്രൂപ്പിനു കീഴിലുള്ള വെല്‍സ്പണ്‍ എന്റര്‍െ്രെപസസില്‍ സീനിയര്‍ ജനറല്‍ മാനേജറായ മഹേന്ദ്ര സിങ് സോധ 11,00,14,000 രൂപയുടെ ഇലക്ടോറല്‍ ബോണ്ട് വാങ്ങിയത്. ഒക്ടോര്‍ 16ന് ഇതില്‍ 10 കോടിയും ബി.ജെ.പി സ്വന്തമാക്കി. ബാക്കി ഒരു കോടിയിലേറെ വരുന്ന തുക രണ്ടു ദിവസം കഴിഞ്ഞ് ശിവസേനയുടെ അക്കൗണ്ടിലുമെത്തി.

43,000 ചതുരശ്ര മീറ്റര്‍ വരുന്ന അഞ്ജറിലെ തങ്ങളുടെ കൃഷിഭൂമി വെല്‍സ്പണ്‍ ഏറ്റെടുത്തിരുന്നുവെന്ന് മാന്‍വറിന്റെ മകന്‍ ഹരേഷ് സവകാര പറയുന്നു. സ്ഥലം ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പിക്ക് നല്‍കിയത്. ഇത്രയും വലിയ തുക ആദായ നികുതി വകുപ്പിന്റെ കേസിനും ഗുലുമാലിനും ഇടയാക്കുമെന്ന് നഷ്ടപരിഹാരം തന്ന സമയത്ത് വെല്‍സ്ണ്‍ മാനേജര്‍ മഹേന്ദ്ര സിങ് സോധ ചൂണ്ടിക്കാട്ടി.

ഇതു മറികടക്കാനെന്നു പറഞ്ഞാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തിയത്. അഞ്ചു വര്‍ഷം കൊണ്ട് ഈ തുകയുടെ 1.5 ഇരട്ടി ലഭിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വിദ്യാഭ്യാസമില്ലാത്തവരായതു കൊണ്ട് ഇത്തരമൊരു പദ്ധതിയെ കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും അതിനാല്‍ തങ്ങളെ വേഗത്തില്‍ കബളിപ്പിക്കാന്‍ അവര്‍ക്കായെന്നും ഹരേഷ് പറയുന്നു.

2023 ആഗസ്റ്റിലാണു ജില്ലാ ഭരണകൂടം കൃഷി ഭൂമി വില്‍ക്കാനുള്ള അനുമതി നല്‍കിയത്. 16,61,21,877 രൂപയായിരുന്നു മൊത്തം സ്ഥലത്തിനു ഭരണകൂടം വില നിശ്ചയിച്ചിരുന്നത്. ഇതില്‍ 2.80 കോടി രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക ഏഴ് ജോയിന്റ് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മഹേന്ദ്ര സിങ് സോധ വെല്‍സ്പണ്‍ ഗസ്റ്റ് ഹൗസില്‍ സവാകരെ മാന്‍വറിനെയും മകനെയും നാലു തവണ വിളിച്ചുവരുത്തി ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചു വിവരിച്ചത്. ഒടുവില്‍ കുടുംബത്തെ സമ്മതിപ്പിച്ച് ഇലക്ടറല്‍ ബോണ്ട് എടുപ്പിക്കുകയും ചെയ്തു. ബി.ജെ.പി നേതാവ് ഹേമന്ത് രജിനികാന്ത് ഈ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്നുവെന്നു കുടുംബം പറയുന്നു.

ഗുജറാത്തിലെ ഭൂപതിവ് ചട്ടപ്രകാരം കച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ലാന്‍ഡ് ഇവല്യൂഷന്‍ കമ്മിറ്റി ചതുരശ്ര മീറ്ററിന് 17,500 രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നതെന്ന് മാന്‍വര്‍ കുടുംബത്തിന്റെ അഭിഭാഷകന്‍ ഗോവിന്ദ് ദഫാദ പറഞ്ഞു. ഈ കണക്കിന് ആകെ 76 കോടി രൂപയായിരുന്നു വെല്‍സ്പണ്‍ കുടുംബത്തിനു നല്‍കേണ്ടിയിരുന്നത്.

എന്നാല്‍, ഇത്രയും ഭീമമായ തുക നല്‍കാന്‍ കമ്പനി ഒരുക്കമായിരുന്നില്ല. ഒരു വര്‍ഷത്തോളം സ്ഥലമേറ്റെടുപ്പ് മുടങ്ങിക്കിടന്നു. ഒടുവില്‍ കച്ച് ഡെപ്യൂട്ടി കലക്ടറായിരുന്ന മെഹുല്‍ ദേശായി ഇടപെട്ട് കുടുംബവുമായി പലതവണ ചര്‍ച്ച നടത്തി 16.61 കോടി രൂപയിലേക്ക് നഷ്ടപരിഹാരത്തുക കുത്തനെ കുറയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇലക്ടറല്‍ ബോണ്ട് തട്ടിപ്പില്‍ കഴിഞ്ഞ മാര്‍ച്ച് 18ന് അഞ്ജര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. മഹേന്ദ്ര സിങ്ങിനു പുറമെ വെല്‍സ്പണ്‍ ഡയരക്ടര്‍മാരായ വിശ്വനാഥന്‍ കൊല്ലെങ്കോഡെ, സഞ്ജയ് ഗുപ്ത, ചിന്തന്‍ താക്കര്‍, പ്രവീണ്‍ ബന്‍സാലി, അഞ്ജര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ വിമല്‍ കിഷോര്‍ ജോഷി, അഞ്ജര്‍ സിറ്റി ബി.ജെ.പി പ്രസിഡന്റ് ഹേമന്ത് എന്ന ഡാനി രജിനികാന്ത് ഷാ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. എന്നാല്‍, ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ലെന്നാണു വിവരം. കേസിനു മെറിറ്റ് ഉണ്ടെങ്കില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര സിസോദിയ ക്വിന്റിനോട് പ്രതികരിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending