kerala
‘എനിക്ക് ഇവിടെ മാത്രമല്ല, ദേശാഭിമാനിയിലുമുണ്ടെടാ പിടി’; പി. ജയരാജന്റെ മകന്റെ മാനനഷ്ട നോട്ടീസ് വാർത്തയില്‍ പരിഹാസവുമായി മനു തോമസ്
ഞാൻ ഭീകരമായി സർക്കുലേഷൻ കൂട്ടിയ പത്രമാണ്’ എന്ന വാചകത്തോടെയാണ് എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്.
സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ മകൻ ജെയ്ൻ പി. രാജിന്റെ പരാതിയിൽ തനിക്കെതിരെ മാനഷ്ട്ട കേസിന് നോട്ടീസ് അയച്ച വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചതിനെ പരിഹസിച്ച് മനു തോമസിന്റെ എഫ്ബി പോസ്റ്റ്. ‘എന്റെ വീട്ടിൽ രാവിലെ 6 മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും ദേശാഭിമാനിയാണ്.
ഞാൻ ഭീകരമായി സർക്കുലേഷൻ കൂട്ടിയ പത്രമാണ്’ എന്ന വാചകത്തോടെയാണ് എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്. ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷൻ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാർത്ത കൊടുത്തു എന്നതിൽ ആശ്ചര്യമില്ല. ‘ഇവിടെ മാത്രമല്ല, എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ പിടി’ എന്ന പരിഹാസത്തോടെയാണ് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് മനു തോമസ് പുറത്തായതിനുപിന്നാലെയാണ് വിവാദം കൊഴുത്തത്. ഡിവൈഎഫ്ഐ നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമബോർഡ് അധ്യക്ഷനുമായ എം. ഷാജറിനെതിരെ മനു തോമസ് ആരോപണമുയർത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 23-ന് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഒരുവർഷം മുമ്പ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ക്വട്ടേഷൻ അംഗം ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കിയിട്ടും മൂന്നു തവണ ജില്ല കമ്മിറ്റിയിൽ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കത്തിലുണ്ട്.
ആരോപണമുന്നയിച്ച മനു തോമസിനെതിരെ സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ രംഗത്തെത്തി. 15 മാസമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്നയാളെ ‘ഒരു വിപ്ലവ’കാരിയുടെ പതനം എന്ന് പരിഹസിച്ച് ഫേസ്ബുക്കിലാണ് പി. ജയരാജൻ രംഗത്തെത്തിയത്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിൽ ആക്കിയയാളാണ് പി. ജയരാജൻ എന്ന വിമർശനത്തോടെ ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ മാറ്റിയെന്ന ഗുരുതര ആരോപണവുമായി മനു തോമസ് ഫേസ്ബുക്കിൽ തിരിച്ചടിച്ചു. പി. ജയരാജന്റെ മകനെതിരെയും മനു തോമസ് തുറന്നടിച്ചു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്റെ മകന് സ്വര്‍ണ്ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററാണെന്നും ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചു. വെളിപ്പെടുത്തലിനു പിന്നാലെ തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളുടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മനു തോമസ്.
kerala
സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം സംസ്ഥാനത്ത് ഇടി മിന്നലിനും സാധ്യതയുണ്ട്.
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
kerala
എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടിയ എസ്ഐക്കെതിരെ കേസ്
പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെ കേസ്.
എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടിയ എസ്ഐക്കെതിരെ പരാതി. പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെ കേസ്.
സ്പായില്‍ പോയത് ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സ്പാ ജീവനക്കാരും കേസില്‍ പ്രതികളാണ്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്
kerala
കൊച്ചിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ചാക്ക് അന്വേഷിച്ച് ഇയാള്‍ പരിസരത്തെ കടയില്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്.
കൊച്ചി കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ ജോര്‍ജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനവാസ മേഖലയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അവശ നിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചാക്ക് അന്വേഷിച്ച് ഇയാള്‍ പരിസരത്തെ കടയില്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
-
india16 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF17 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala15 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india15 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala13 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala11 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

