കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വകാര്യ ലോ കോളേജിലെ അധ്യാപിക ജോലി രാജിവച്ചു. ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി.കഴിഞ്ഞ 3 വര്‍ഷമായി എല്‍.ജെ.ഡി ലോ കോളേജിലെ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന സഞ്ജിദ ഖാദര്‍ ഈ വര്‍ഷം മാര്‍ച്ച് – ഏപ്രില്‍ മുതലാണ് ഹിജാബ് ധരിച്ച് ജോലിസ്ഥലത്ത് വരാന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായാണ് ഈ പ്രശ്‌നം രൂക്ഷമാകുന്നത്.