world
എഐയുടെ ഭാവി ചന്ദ്രനില്‍: ബഹിരാകാശ ഡാറ്റാ സെന്ററുകള്‍ക്കായി ആഗ്രഹത്തോടെ മുന്നേറുന്ന ടെക് ഭീമന്മാര്
വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍
ഐഎ സാങ്കേതികവിദ്യയുടെ വേഗതയേറിയ വളര്‍ച്ച ഭൂമിയിലെ ഊര്‍ജ-ജല വിഭവങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍, ആമസോണ്‍, ഗൂഗിള്‍, സ്പേസ് എക്സ് പോലുള്ള പ്രധാന ടെക് കമ്പനികള്‍ അതിന്റെ പരിഹാരമായി ചന്ദ്രനെയും ബഹിരാകാശത്തെയും ലക്ഷ്യമിടുകയാണ്. വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍. ഓപ്പണ്‍ഐഎയുടെ കണക്കുകള്‍ പ്രകാരം ഐഎ ഡാറ്റാ സെന്ററുകള്‍ക്ക് വര്‍ഷംതോറും 100 ജിഗാവാട്ട് അധിക വൈദ്യുതി ആവശ്യമാകും, ഇത് യുഎസിനെ വരെ വൈദ്യുതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാക്കി.
ഇപ്പോള്‍ പല കമ്പനികളും ഗ്യാസ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഡാറ്റാ സെന്ററുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇതോടെയാണ് ടെക് ലോകം ചന്ദ്രന് വഴിയായി പുതിയ വഴി തേടുന്നത്. ചന്ദ്രനിലോ ബഹിരാകാശത്തിലോ ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചാല്‍ 24 മണിക്കൂറും തുടര്‍ച്ചയായ സൗരോര്‍ജ്ജം, പ്രായോഗികമായ തണുപ്പിക്കല്‍ സൗകര്യങ്ങള്‍, കൂടാതെ ഭൂമിയിലെപോലെ കര്‍ശനമായ നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്ലൂ ഒറിജിന്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ചന്ദ്രനെ ‘പ്രപഞ്ചത്തിന്റെ സമ്മാനം’ എന്ന് വിശേഷിപ്പിച്ച് അവിടെ വന്‍ ഐഎ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള സ്വപ്നം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇലോണ്‍ മസ്ക് അതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഐഎ സെര്‍വറുകളാക്കി മാറ്റാനും അവ തമ്മില്‍ ലേസര്‍ വഴി സൂപ്പര്‍ ഫാസ്റ്റ് ഡാറ്റ കൈമാറ്റം സാധ്യമാക്കാനും പദ്ധതിയിടുന്നു. അതേസമയം ഗൂഗിള്‍ ‘പ്രോജക്റ്റ് സണ്‍കാച്ചര്‍’ എന്ന പേരില്‍ ബഹിരാകാശ കമ്പ്യൂട്ടിംഗിന്റെ ഭാവി പഠനം ആരംഭിച്ചു കഴിഞ്ഞു. ഐഎയെ ചന്ദ്രനില്‍ പരിശീലിപ്പിക്കാന്‍ കഴിയുമോ എന്നതിനെ കണ്ടെത്താനായി 2027ഓടെ രണ്ട് പരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം തുറന്നുപറയുമ്പോഴും, സുസ്ഥിര ഐഎ വികസനത്തിനായുള്ള അത്യാവശ്യ പരീക്ഷണങ്ങളാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയിലെ വൈദ്യുതി-ജല ക്ഷാമവും, വലിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഉള്ള നിയമസങ്കീര്‍ണ്ണതകളും, ശീതീകരണത്തിനുള്ള വന്‍ ചെലവും all combine to make tech gaints look beyond earth. ഒരിക്കല്‍ സയന്‍സ് ഫിക്ഷനില്‍ മാത്രം കണ്ടിരുന്ന ആശയം, ഇപ്പോള്‍ ഐഎ വളര്‍ച്ചയുടെ അനിവാര്യമായ അടുത്ത ചുവടായി മാറുകയാണ്.
india
ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്
ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.
ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.
world
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടു
ഗസ്സ സിറ്റിയിലും ഖാന് യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
ഗസ്സയും തെക്കന്‍ ലബനാനിലുമുണ്ടായ ഇസ്രാഈല്‍ വ്യോമാക്രമണങ്ങളില്‍ 28 പേര് കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഗസ്സ സിറ്റിയിലും ഖാന് യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 10നും പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രാഈല്‍ നാനൂറിലേറെ തവണ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ 300ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പറയുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ മറയാക്കി ക്രൂരമായ നടപടികള്‍ തുടരുന്ന ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യു.എന്‍ ഏജന്‍സികളും ചൂണ്ടിക്കാട്ടി. ഗസ്സയില്‍ കൂടുതല്‍ സഹായം എത്താഞ്ഞാല് മാനുഷിക പ്രതിസന്ധി വഷളാകുമെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പെ ലസ്സാരിനി മുന്നറിയിപ്പ് നല്കി.
അതേസമയം അധിനിവിഷ്ട ദക്ഷിണ സിറിയന്‍ പ്രദേശത്ത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു നടത്തിയ സന്ദര്‍ശനത്തിനെതിരെ സിറിയ, ജോര്‍ദാന്‍ ഉള്‍പ്പെടെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നെതന്യാഹുവിന്റെ നടപടി ആശങ്കാജനകമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് വിലയിരുത്തി.
തെക്കന്‍ ലബനാനിലെ ഐനുല്‍ ഹില്‍വ ഫലസ്തീന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. മസ്ജിദിന്റെ പാര്‍ക്കിങ്ങിനോടു ചേര്‍ന്ന പ്രദേശത്താണ് ആക്രമണം നടന്നത്. ഏകദേശം 64,000 പേര് താമസിക്കുന്ന രാജ്യത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. ഇത്, ഹിസ്ബുല്ലയുമായി ഒരു വര്‍ഷം മുമ്പുണ്ടായ വെടിനിര്‍ത്തല്‍ കരാറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ആക്രമണമായാണ് വിലയിരുത്തുന്നത്. ഗസ്സയിലും ലബനാനിലും ഫലസ്തീന് ജനതയെ ലക്ഷ്യമിട്ട് നടക്കുന്ന ഇസ്രാഈല്‍ നീക്കങ്ങളെ ഹമാസ് ശക്തമായി അപലപിച്ചു.
News
എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാറിടിച്ചു; സിഡ്നിയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം
വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്.
സിഡ്നി: നടക്കാനിറങ്ങിയ എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആസ്ട്രേലിയയിലെ സിഡ്നിയില്‍ ഇന്ത്യന്‍ സ്വദേശിനി സമന്വിത ധരേശ്വര്‍ (33) ദാരുണാന്ത്യം ചെയ്തു. ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാനിറങ്ങിയിരിക്കുകയായിരുന്നപ്പോള്‍ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്. നടപ്പാത മുറിച്ചു കടക്കാനിരിക്കെ വഴിയിലൂടെയെത്തിയ കിയ കാര്‍ വേഗം കുറച്ച് നിര്‍ത്തി. എന്നാല്‍ പിന്നില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ കിയയെ ഇടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ രണ്ടും കാറുകളും നിയന്ത്രണം വിട്ട് സമന്വിതയെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. 19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കിയ കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. അപകടത്തില്‍ സമന് വിതയുടെ ഭര്‍ത്താവിനും കുട്ടിക്കും പരിക്കേറ്റിട്ടില്ല. യൂണിഫോം ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമന്വിത ധരേശ്വര്‍. സംഭവത്തിനു പിന്നാലെ ഓടി മറഞ്ഞ ബിഎംഡബ്ല്യു കാര്‍ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ വാഹനമോടിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഡ്രൈവറെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനുള്ള കുറ്റത്തിന് മൂന്നു വര്‍ഷം വരെ അധിക തടവ് ശിക്ഷ ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala15 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala21 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

