Connect with us

india

‘ഉര്‍ദു പഠിപ്പിച്ച് കുട്ടികളെ മൗലവിമാരാക്കാനാണ് അവരുടെ ആഗ്രഹം’; വിവാദ പരാമര്‍ശവുമായി യോഗി

നിയമസഭ നടപടിക്രമങ്ങള്‍ ഉര്‍ദുവില്‍ പരിഭാഷപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയായിരുന്നു യോഗിയുടെ വിവാദ പ്രസ്ഥാവന

Published

on

നിയമസഭയില്‍ സംസാരിക്കാവുന്ന ഭാഷകളില്‍ ഉര്‍ദു ഉള്‍പ്പെടുത്തണമെന്ന സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യത്തോട് ‘ഉര്‍ദു പഠിപ്പിച്ച് കുട്ടികളെ മൗലവിമാരാക്കാനാണ് അവരുടെ ആഗ്രഹം’ എന്ന് പ്രതികരിച്ച് യോഗി ആദിത്യനാഥ്. നിയമസഭ നടപടിക്രമങ്ങള്‍ ഉര്‍ദുവില്‍ പരിഭാഷപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയായിരുന്നു യോഗിയുടെ വിവാദ പ്രസ്ഥാവന. നിയമസഭയില്‍ ബജറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു യോഗി.

അഖിലേഷ് യാദവ് സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ ഉര്‍ദു പഠിച്ച് മൗലവിമാരാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത് -യോഗി പറഞ്ഞു. എന്നാല്‍ ഭോജ്പുരി, അവധി, ബ്രജ്, ബുണ്ടേലി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ സഭയുടെ നടപടിക്രമങ്ങളില്‍ ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ യോഗി പ്രശംസിച്ചു.

നിയമസഭയില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ വിമര്‍ശിച്ചിരുന്നു. മറ്റ് ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹിന്ദിയെ ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പാണ്ഡെ പറഞ്ഞത്. ഇംഗ്ലീഷ് അനുവദിക്കുകയാണെങ്കില്‍ ഉര്‍ദു ഭാഷയും ഉള്‍പ്പെടുത്തണെന്നും പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗിയുടെ വിമര്‍ശനം.

യു.പി നിയമസഭയില്‍ സംസാരിക്കാവുന്ന പ്രാദേശിക ഭാഷകളില്‍ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായ ഉര്‍ദുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തര്‍പ്രദേശിലെ നിയമസഭാംഗങ്ങള്‍ക്ക് ഹിന്ദിക്ക് പുറമേ നാല് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും നിയമസഭയില്‍ അനുമതി നല്‍കിയെങ്കിലും ഉര്‍ദു അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

Trending