Connect with us

kerala

തിരുവനന്തപുരം കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് നാട്ടിലെത്തി

ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്നത്

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് റഹീം നാട്ടിലേക്ക് വരുന്നത്. ദമ്മാമില്‍ നിന്നും ഏഴരയോടെ തിരുവനന്തപുരത്തെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലില്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു.

ഉള്ളുലയുന്ന വേദനയോടെയാണ് അഫാന്റെ പിതാവ് അബ്ദുറഹീമിന്റെ നാട്ടിലേക്കുള്ള യാത്ര. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുമ്പോള്‍ പ്രിയപ്പെട്ടവരൊന്നും കൂടെയില്ല. ഉറ്റവരെല്ലാം സ്വന്തം മകനാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും മകന്‍ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലും. ഒരു പ്രവാസിയും ആഗ്രഹിക്കാത്ത മടക്കയാത്ര.

റിയാദിലെ കട നഷ്ടമയതോടെ വലിയ ബാധ്യത ഉണ്ടായതിനാല്‍ രണ്ടര വര്‍ഷമായി ഇഖാമയും പുതുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കമാണ് രക്ഷക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്. ഉറ്റവര്‍ ബാക്കിയില്ലാത്ത വീട്ടിലേക്ക് കയറും മുമ്പ് ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്നത്.

kerala

ഉച്ചയ്ക്ക് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.

Published

on

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.

Continue Reading

kerala

ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്

വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.

Published

on

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്‌ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

യുവതിക്ക് ലിവ്-ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; പ്രതി യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്.

Published

on

കൊച്ചി: മരടില്‍ ലിവ്-ഇന്‍ ബന്ധത്തിലിരുന്ന യുവതിക്ക് പങ്കാളിയുടെ അതിക്രൂരമര്‍ദനം. അഞ്ച് വര്‍ഷത്തിലേറെയായി ഒപ്പം താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപു ആണ് യുവതിയെ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. പുറംഭാഗം, തുടകള്‍ തുടങ്ങി ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഒരു ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചില ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ യുവതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിക്കുകയും, താന്‍ ബന്ധുവിന്റെ വീട്ടിലാണെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ ഇന്ന് യുവതി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി തനിക്കെതിരായ മര്‍ദനത്തെക്കുറിച്ച് വിശദമായി മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് മരട് പോലീസ് വധശ്രമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകളില്‍ ഗോപുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending