മുംബൈ: അമിതാഭ് ബച്ചനൊപ്പം ‘ജുന്ദ്’ സിനിമയില്‍ അഭിനയിച്ച യുവതാരം ബാബു രവി സിങ് ഛേത്രി കൊല്ലപ്പെട്ടു. പ്രിയാന്‍ഷു താക്കൂര്‍ എന്ന അറിയപ്പെടുന്ന ബാബു രവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ധ്രുവ് ലാല്‍ ബഹദൂര്‍ സഹു (20) പോലീസ് കസ്റ്റഡിയിലാാണ്.
പോലീസിന്റെ വിവരമനുസരിച്ച്, ബുധനാഴ്ച പുലര്‍ച്ചെ പ്രിയാന്‍ഷു, ധ്രുവ് എന്നിവരും മദ്യപാനത്തിനായി നാരി പ്രദേശത്തെ ആളില്ലാത്ത വീട്ടില്‍ എത്തിയിരുന്നു. അവിടെ തര്‍ക്കം ഉയര്‍ന്നപ്പോള്‍, പ്രിയാന്‍ഷു ധ്രുവിനെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രിയാന്‍ഷു ഉറങ്ങുകയും ചെയ്തു. എന്നാല്‍ ധ്രുവ് ഭയന്ന്, പ്രിയാന്‍ഷുവിനെ കെട്ടി കഴുത്തറുത്ത് കൊലപ്പെടുത്തി, മുഖം പാറക്കല്ല് കൊണ്ട് അടിച്ച് വികൃതമാക്കി.
സംഭവം കഴിഞ്ഞ പിറ്റേന്ന് നാട്ടുകാര്‍ പ്രിയാന്‍ഷുവിനെ പ്രദേശത്ത് കണ്ടെത്തിയത്. അര്‍ദ്ധനഗ്‌നനായി പ്ലാസ്റ്റിക് വയറുകളില്‍ ബന്ധിയാക്കിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തെ തടയാന്‍ കഴിഞ്ഞില്ല.
ധ്രുവ് നിരവധി കേസുകളില്‍ പ്രതി ആയിട്ടുണ്ട്. പ്രിയാന്‍ഷുവിനെയും നേരത്തെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും, സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് ഇരുവരും ഇടക്കിടെ വഴക്കിലായിരുന്നുവെന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യക്തമാക്കി,
പ്രിയാന്‍ഷു ‘ജുന്ദ്’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. നാഗ്രാജ് മഞ്ജുളെ സംവിധാനം ചെയ്ത ഈ ചിത്രം, നാഗ്പൂരിലെ ചെറുകുട്ടികളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ടീം രൂപീകരിച്ച വിജയ് ബര്‍സെയുടെ ജീവിതകഥ പറയുന്നു.