Culture

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 മരണം; 16 പേര്‍ക്ക് പരിക്ക്

By chandrika

October 06, 2018

ജമ്മുകശ്മീര്‍: ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത്തൊന്നു മരണം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിനൊന്നോളം പേരെ വ്യോമമാര്‍ഗം രക്ഷിച്ചതായി പോലീസ് പറഞ്ഞു. ബനിഹാളില്‍ നിന്നും റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്.

പുലര്‍ച്ചെ 9.55 യോടെയാണ് അപകടം. 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.