2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ നേരിടാന്‍ കോണ്‍ഗ്രസ്സും ആം ആദ്മിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ജയറാം രമേശും അജയ്മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്‍മോഹനെ പോലുള്ള ബുദ്ധിമാനായ പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതിന് പിന്നാലെയാണ് ചര്‍ച്ച.

ഏഴ് ലോക്‌സഭ മണ്ഡലങ്ങളില്‍ അഞ്ച് സീറ്റ് എ.എ.പിക്കും രണ്ട് സീറ്റ് കോണ്‍ഗ്രസിനും നല്‍കികൊണ്ടുള്ള ഫോര്‍മുലക്കാണ് ആപിന് താല്‍പര്യം. എന്നാല്‍, മൂന്ന് സീറ്റെങ്കിലും ലഭിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ന്യൂഡല്‍ഹി, ചാന്ദിനിചൗക്ക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവടങ്ങളിലെ സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്‌