ജമ്മുകശ്മീരില്‍ സി.ആര്‍.പി.എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. കൈസര്‍ അഹമ്മദാണ് ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഗുരുതര പരിക്കുകളോടെ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയോടെ അഹമ്മദ് മരിക്കുകയായിരുന്നു.

കശ്മീരിലെ നൗഹട്ടയില്‍ സൈന്യത്തിനെതിരായ പ്രക്ഷോഭത്തിനിടെയാണ് കൈസര്‍ അഹമ്മദ് അപകടത്തില്‍പ്പെട്ടത്. വാഹനം തെറ്റായ ദിശയില്‍ തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെ തുടര്‍ന്ന സി.ആര്‍.പി.എഫ് ശ്രീനഗര്‍ യൂണിറ്റിനെതിരെ രണ്‍ബീര്‍ പീനല്‍ കോഡിലെ 307,148, 149, 152, 336, 427 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഐ.പി.സി സെഷന് സമാനമാണ് രണ്‍ബീര്‍ പീനല്‍ കോഡ്യ