Connect with us

GULF

22 പേരുടെ ഹൃദയവും 259 പേരുടെ കരളും മാറ്റി; അബുദാബിയില്‍ അവയവ മാറ്റം വന്‍വിജയകരം

259 കരളും 41 പേര്‍ക്ക് ശ്വാസകോശവും മാറ്റിവെച്ചു

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ ആന്തരികാവയവ മാറ്റം വന്‍വിജയകരമാണെന്ന് ഇതുസംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിനുകീഴിലുള്ള ദേശീയ അവയവമാറ്റ പരിപാടി ആരംഭിച്ചതിന് ശേഷം അബുദാബി ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളിലൂടെ 800-ലധികം അവയവ മാറ്റി വയ്ക്കല്‍ നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി.
അബുദാബിയിലെ വിവിധ ആളുപത്രികളിലായി 22 പേരുടെ ഹൃദയം മാറ്റിവെക്കുകയുണ്ടായി. 422 പേര്‍ക്കാണ് വൃക്ക മാറ്റിവെച്ചത്.  259 കരളും 41 പേര്‍ക്ക് ശ്വാസകോശവും മാറ്റിവെച്ചു. 14 പേരുടെ പാ ന്‍ക്രിയാസ് മാറ്റിവെച്ചു. റോബോട്ടിക് സര്‍ജറികളും മറ്റു നൂതന ആരോഗ്യസംരക്ഷണ സാങ്കേതിക വിദ്യ കളും ഉപയോഗപ്പെടുത്തിയാണ് ആന്തരികാവയവങ്ങളുടെ മാറ്റിവെക്കല്‍ പ്രകൃയ വിജയകരമായി നടപ്പാക്കിയത്. മരണപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും അവയവങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തി യിട്ടുണ്ട. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ അബുദാബിയില്‍ അവയവദാനം 56 ശതമാനം വര്‍ധനവുണ്ടായി.
അവയവമാറ്റ ശസ്ത്രക്രിയയില്‍ അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല കൈവരിച്ച നേ ട്ടങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ.നൂറ ഖമീസ് അല്‍ ഗൈത്തി പറഞ്ഞു. അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍, സമര്‍പ്പിത ആരോഗ്യപരിപാലന പ്രൊ ഫഷണലുകള്‍, ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയുടെ പിന്തുണയോടെ അവയവമാറ്റ ശസ്ത്രക്രിയയില്‍ അബുദാബി ഒരു പ്രമുഖ ആഗോള കേന്ദ്രമായി ഉയര്‍ന്നു. ഔദാര്യത്തിന്റെ ഏറ്റവും ഉ യര്‍ന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനവികതയുടെ ഉദാത്തമായ പ്രവൃത്തിയാണ് അവയവദാനം. മറ്റുള്ള വര്‍ക്ക് നവോന്മേഷം പ്രദാനം ചെയ്യുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തു കയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.
ഇത് സമൂഹ ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ പ്രതീകമായി വര്‍ത്തിക്കുന്നു. ജീവിച്ചിരിക്കുന്നവരി ല്‍ നിന്നോ മരിച്ചവരില്‍ നിന്നോ ആകട്ടെ, അവയവദാനം നടക്കുന്നതിലൂടെ നിരവധി ജീവന്‍ രക്ഷിക്കുന്ന തിനും രോഗികള്‍ക്ക് പൂര്‍ണ്ണ സുഖം പ്രാപിക്കുന്നതിനുമുള്ള അവസരം നല്‍കുന്നു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടേതായ ഒരു ഭാഗം വാഗ്ദാനം ചെയ്തുകൊണ്ട് ദാതാക്കള്‍ ശ്രദ്ധേയമായ ഔദാര്യം പ്രകടിപ്പിക്കുന്നു. മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങള്‍ അവരുടെ സങ്കടങ്ങള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് ജീവിതത്തിന്റെ വിലമതിക്കാനാവാത്ത സമ്മാനം നല്‍കാന്‍ തയ്യാറാകുന്നതായി ഡോ.നൂറ വ്യക്തമാക്കി. ക്ലീവ്‌ലാന്‍ഡ് ക്ലിനിക്, ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, ശൈഖ് ഷാഖ്ബൂത്ത് മെഡിക്കല്‍ സിറ്റി എന്നീ നാലു പ്രധാന ആശുപത്രികളിലാണ് അബുദാബിയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്. ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളും ആരോഗ്യമേഖലയിലെ വൈദഗ്ദ്യവും ആഗോള തലത്തില്‍തന്നെ അബുദാബിയുടെ സ്ഥാനം മികവുറ്റതാക്കിമാറ്റിയിട്ടുണ്ട. നേരത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് മികച്ച ചികിത്സ തേടി പോയിരുന്നതെങ്കില്‍ അടുത്ത കാലത്തായി വിവിധ രാജ്യങ്ങളില്‍നിന്ന് അബുദാബിയിലെക്ക് നിരവധി രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആഗോളതലത്തില്‍ ആരോഗ്യമേഖലയിലെ പ്രധാന കേന്ദ്രമായി ഉയരാനുള്ള തയാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

GULF

അബുദാബി പൊലീസ് വേട്ടക്കാരെ പിടികൂടി 

അനധികൃതമായി വേട്ടക്കിറങ്ങിയവരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

അബുദാബി: അനധികൃതമായി വേട്ടക്കിറങ്ങിയവരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.
അബുദാബി അല്‍ ഖതം പ്രദേശത്തുനിന്നാണ് അബുദാബി പോലീസ് പ്രത്യേക പട്രോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് അബുദാബി പരിസ്ഥിതി വിഭാഗത്തിന്റെ സഹകരണത്തോടെ വേട്ടക്കാരെ അറസ്റ്റുചെയ്തത്.
വന-പരിസ്ഥിതി സംരക്ഷണത്തിനുള്ള സംയുക്ത സമിതിയുടെ എമിറേറ്റിലെ അല്‍ ഖതമിന് വടക്കുള്ള മണല്‍ പ്രദേശത്ത് പരിസ്ഥിതി ലംഘിച്ചു കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന തിനിടെയാണ് സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
നിയമലംഘനം നടത്തിയ 5 പേരെ ഇവരുടെ വാഹനത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സംയുക്ത സമിതി വിശദീകരിച്ചു.
ജനറല്‍ കമാന്‍ഡിലെ വന്യ പരിസ്ഥിതി സംരക്ഷണ സംയുക്ത സ മിതി ചെയര്‍മാന്‍ കേണല്‍ പൈലറ്റ് ഷെയ്ഖ് സായിദ് ബിന്‍ ഹമദ് അല്‍ നഹ്‌യാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
വന്യജീവികളുടെയും കരുതല്‍ ശേഖരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന  ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് അബുദാബി പോലീസ്
വ്യക്തമാക്കി.
 വംശനാശഭീഷണി നേരിടുന്ന അപൂര്‍വ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വ ന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി അവബോധം വളര്‍ത്തുന്ന തിനും സംയുക്ത സമിതി ശക്തിപ്പെടുത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ എക്‌സലന്‍സി ഡോ. ഷെയ്ഖ സലേം അല്‍ ദഹേരി പറഞ്ഞു.

Continue Reading

GULF

കൊണ്ടോട്ടിയൻസ് കുടുംബ സംഗമം കൊണ്ടാടി

Published

on

ദമ്മാം.കൊണ്ടോട്ടിയൻസ്@ ദമ്മാം ചാപ്റ്റർ കുടുംബസംഗമം കൊണ്ടാടി.ഓണോത്സവവും സഊദി ദേശീയദിനാഘോഷവും സംയുക്ത പരിപാടികൾക്ക് മികവേകി. സിക്കാത്ത് റിസോർട്ടിലായിരുന്നു പരിപാടി.പ്രസിഡണ്ട് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

സാജിദ് ആറാട്ടുപുഴ, അബ്ദുൽ മജീദ് കൊടുവള്ളി, കബീർ കൊണ്ടോട്ടി, അലി കരിപ്പൂർ, റിയാസ് മരക്കാട്ടുതൊടിക, സലാം പാണക്കാട് സംസാരിച്ചു. വൈവാഹിക ജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ സി അബ്ദുൽ ഹമീദിനെയും സഹധർമ്മിണിയെയും സംഗമം അനുമോദിച്ചു. എഴുത്തുകാരി സാജിത മരക്കാട്ടുതൊടികയുടെ ജന്മസ്മൃതികൾ, പനിനീർമഴ എന്നീ പുസ്തകങ്ങൾ വേദിയിൽ പരിചയപ്പെടുത്തി.

തുടർന്ന് ഓണസദ്യയും, കലാ-കായിക മത്സരങ്ങളും അരങ്ങേറി. സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ട്രഷറർ സിദ്ധിക്ക് ആനപ്ര നന്ദിയും പറഞ്ഞു.ഷമീർ കൊണ്ടോട്ടി,ജൂസെർ , സൈനുദീൻ , നിഹാൽ , സലാം പണക്കാടൻ ബുഷ്‌റ , നംഷീദ എന്നിവർ നേതൃത്വം നൽകി.

Continue Reading

GULF

തൊഴില്‍രഹിത ഇന്‍ഷുറന്‍സ്  പുതുക്കാത്തവര്‍ക്ക് പരക്കെ പിഴ

16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍  വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്

Published

on

അബുദാബി: യുഎഇയില്‍ നടപ്പാക്കിയിട്ടുള്ള തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് പുതുക്കാത്തവര്‍ക്ക് പരക്കെ പിഴ കിട്ടി. പ്രതിവര്‍ഷം അറുപത് ദിര്‍ഹം മാത്രമാണ് അടക്കേണ്ടതുള്ളുവെങ്കിലും യഥാസമയം പുതുക്കാത്തതുമൂലം 400 ദിര്‍ഹം പിഴ നല്‍കേണ്ടിവന്നവര്‍ ഏറെയാണ്. 2023 ജനുവരി മുതലാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് യുഎഇയില്‍ പ്രാപല്യത്തില്‍ വന്നത്.
16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍  വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്. 16,000 ദിര്‍ഹത്തിനുമുകളില്‍ ശമ്പളമുള്ളവര്‍ പ്രതിവര്‍ഷം 120 ദിര്‍ഹം പ്രീമിയം അടക്കണം. തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്നുമാസക്കാലം ഇവര്‍ക്ക് അടിസ്ഥാ ന ശമ്പളത്തിന്റെ 60 ശതമാനം തുക ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ രാ ജ്യത്ത് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെ ഇവിടെയുള്ള മുഴുവന്‍ തൊഴിലാളികളും പദ്ധതിയില്‍ അംഗങ്ങളായിമാറി.
എന്നാല്‍ പലരും പുതുക്കാന്‍ മറന്നുപോയതിനാല്‍ യഥാസമയം പുതുക്കാത്തവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ കാലാവധി തീരുന്ന സമയത്ത് പുതുക്കാതിരുന്ന നിരവധിപേര്‍ക്കാണ് ഇതിനകം പിഴ ചുമത്തിയിട്ടുള്ളത്.
400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുള്ളത്. തൊഴില്‍ ന ഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി വലിയ ആശ്വാസമാണ്. തൊഴിലാളിയുടെതല്ലാത്ത കാരണത്താല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചുവിടുന്ന സാഹചര്യത്തില്‍ മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. ആദ്യവിഭാഗത്തില്‍പെടുന്നവര്‍ക്ക് നേരത്തെ ഒരുവര്‍ഷത്തേക്ക് 60 എന്ന വിധം പുതുക്കാ ന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടു വര്‍ഷത്തേക്ക് 120 ദിര്‍ഹം നല്‍കി പുതുക്കുന്ന സംവിധാനമാ ണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Continue Reading

Trending