Connect with us

kerala

കഴിവുകെട്ട ആഭ്യന്തര വകുപ്പിനെ സ്പീക്കര്‍ ന്യായീകരക്കേണ്ടതില്ല: പിഎംഎ സലാം

കളിക്കളത്തിൽ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാൻ നോക്കാനാണ് സ്പീക്കർ ശ്രമിക്കുന്നത്

Published

on

കഴിവുകെട്ട സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ന്യായീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കർക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സ്പീക്കർ വിവാദങ്ങളിൽ നിന്നും മാറി നിൽക്കേണ്ട ആളാണെന്നും സ്പീക്കർ റഫറിയായി നിൽക്കേണ്ട ആളാണെന്നും അദ്ദേഹം പറഞ്ഞു.

കളിക്കളത്തിൽ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാൻ നോക്കാനാണ് സ്പീക്കർ ശ്രമിക്കുന്നത്. ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണ്. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ ഷംസീർ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണ്. ആരോപണം മുഴുവൻ വന്നിട്ടും എഡിജിപിയെ മാറ്റിയില്ല. മടിയിൽ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയിൽ ഭയക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.

ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പി.എം.എ സലാമിന്റെ പ്രതികരണം. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

Published

on

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ നാമക്കല്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. നാളെ വിയ്യൂര്‍ പൊലീസ് തൃശൂര്‍ ജെഎഫ്എം 1ല്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഷൊര്‍ണൂര്‍ റോഡിലെ എസ്ബിഐ എടിഎമ്മില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തൃശൂര്‍ എടിഎം കൊള്ളക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ വിയ്യൂര്‍ താണിക്കുടം പുഴയില്‍ നിന്നും കണ്ടെടുത്തിരുന്നു. പ്രതികള്‍ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.

തൃശൂരുല്‍ മൂന്ന് എടിഎമ്മുകളിലായി നടന്ന കൊള്ളയിലെ പ്രതികളെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പിടികൂടിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കൊള്ള സംഘം കവര്‍ന്നെടുത്തത്.

കണ്ടെയിനറിനകത്തു കാര്‍ കയറ്റി രക്ഷപ്പെടാനാണ് കവര്‍ച്ചാസംഘം ശ്രമിച്ചത്. ബൈക്കുകളെ ഇടിച്ച രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ മരിച്ചു.

 

Continue Reading

kerala

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും

നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.

Published

on

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.

നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിന്റെ പശ്ചാതലത്തില്‍ ആദ്യഘട്ടമായി ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം സംഘടിപ്പിക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് താക്കീത് നല്‍കാനാണ് പിന്നീടുള്ള നടപടി. ശേഷം ഡിസംബര്‍ മുതല്‍ പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

 

Continue Reading

kerala

ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസംഗം: കേസ്​ ഡയറി ഹാജരാക്കണമെന്ന്​ ഹൈക്കോടതി

മന്ത്രിയുടെ പ്രയോഗങ്ങൾ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നിരിക്കെ പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്ന്​ വിശദീകരണം നൽകാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിനോട്​ നിർദേശിച്ചു.

Published

on

ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശവുമായി ബന്ധ​പ്പെട്ട് മന്ത്രി ​സജി ചെറിയാനെതിരെ നടത്തിയ അന്വേഷണത്തിന്‍റെ കേസ്​ ഡയറി ഹാജരാക്കണമെന്ന്​ ഹൈക്കോടതി. മന്ത്രിയുടെ പ്രയോഗങ്ങൾ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നിരിക്കെ പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്ന്​ വിശദീകരണം നൽകാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിനോട്​ നിർദേശിച്ചു.

ഭരണഘടനയെ അപമാനിക്കുംവിധം 2022 ജൂലൈ മൂന്നിന്​ മന്ത്രി പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തള്ളണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഹരജി വീണ്ടും 23ന്​ പരിഗണിക്കും.

കേസ്​ അന്വേഷിച്ച കീഴ്​വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന വിമർശനം ഉന്നയിച്ചതല്ലാതെ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ അന്തിമ റിപ്പോർട്ടിലുള്ളത്. ആരോപണത്തെ തുടർന്ന്​ രാജിവെച്ച സജി ചെറിയാൻ അന്തിമ റിപ്പോർട്ടിന്​ പിന്നാലെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

‘‘ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്‍റെ മൂലയിലുണ്ട്’’, എന്നീ പ്രയോഗങ്ങൾ മന്ത്രി നടത്തിയിട്ടുണ്ടെന്നാണ്​ ഹരജിയിൽ പറയുന്നത്​. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികൾ തള്ളിയുമാണ് പൊലീസ് നിഗമനത്തിലെത്തിയതെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.

പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരമായി സംശയിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രസംഗം റെക്കോ‌ഡ് ചെയ്ത പെൻഡ്രൈവ് ഫോറൻസിക് പരിശോധനക്ക്​ അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ്​ സർക്കാർ പറയുന്നത്. അതിനുമുമ്പ് എങ്ങനെയാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതി ചോദിച്ചു. ഈ കേസ് തെളിയിക്കാൻ ഫോറൻസിക് റിപ്പോർട്ട് അനിവാര്യമല്ലെന്നാണ്​​ സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇതിന്​ മറുപടി നൽകിയത്​.

മന്ത്രിയുടെ പ്രസംഗത്തിൽ അപാകത തോന്നിയില്ലെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി​. ഹരജി നിലനിൽക്കുന്നതല്ലെന്നും ആരോപണങ്ങൾ ശരിയല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ, മുമ്പ് കേട്ട പ്രസംഗത്തിലെ വാക്കുകൾ പിന്നീട് ഓർത്തിരിക്കണമെന്നില്ലെന്ന് കോടതി പറഞ്ഞു. ഔദ്യോഗിക പദവിയിലുള്ളവർ വാക്കുകൾ പരിധിവിടാതെ ശ്രദ്ധിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ്​ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടത്​.

Continue Reading

Trending