തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി സമരം ചെയ്യുന്ന നഴ്‌സുമാരുടെ സത്യഗ്രഹ സമരത്തിന് പിന്തണ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സിനിമയാക്കി പണമുണ്ടാക്കിയവര്‍ പോലും നഴ്‌സുമാരുടെ സത്യഗ്രഹ സമരത്തെ തിരിഞ്ഞ് നോക്കിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നഴ്‌സ്മാരുടെ സമരത്തെ അവഗണിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സന്തോഷ് പണ്ഡിറ്റ് ഉന്നയിച്ചത്.

സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും സമരത്തെ അവഗണിക്കുന്നത് ശെരിയല്ലന്നും പണ്ഡിറ്റ് വ്യക്തമാക്കി. നഴ്‌സുമാര്‍ നടത്തുന്ന സമരം ഡോക്ടര്‍മാരാണ് നടത്തിയിരുന്നതെങ്കില്‍ രണ്ട് ദിവസം കൊണ്ട് തീര്‍ന്നേനെ എന്നും പണ്ഡിറ്റ് കുറ്റപ്പെടുത്തി.

13 ദിവസമായി സമരം തുടരുന്ന തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഐക്യദാര്‍ഢ്യവുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ മുദ്രാവാക്യങ്ങളോടെയാണ് എതിരേറ്റത്. സീസണല്‍ പ്രതികരണം നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെയും നഴ്‌സുമാരുടെ പ്രശ്‌നം സിനിമയാക്കിയിട്ടും തിരിഞ്ഞ് നോക്കാത്ത സിനിമാ പ്രവര്‍ത്തകരെയും പണ്ഡിറ്റ് പരിഹസിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സിനിമയാക്കി പണമുണ്ടാക്കിയവര്‍ പോലും ഈ വിഷയത്തില്‍ തിരിഞ്ഞ് നോക്കിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സമരഫണ്ടിലേക്ക് 25000 രൂപ സംഭാവനയും നല്‍കി ഒരു പാട്ടും പാടിയ ശേഷമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മടക്കം. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി.

നേരത്തെ ജാതി വിവേചനം നേരിട്ട അംബേദ്ക്കര്‍ കോളനിയിലെ നിവാസികളെ കാണുകയും അവര്‍ക്ക് സഹായം നല്‍കുകയും ചെയ്തിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌

pandit