Connect with us

kerala

യുവതി മരിച്ചത് രണ്ടുമാസം മുമ്പ് ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിയ ഹോട്ടലില്‍നിന്നുള്ള ഭക്ഷണം കഴിച്ച് !

ലൈസന്‍സ് റദ്ദാക്കാന്‍ വകുപ്പുണ്ടായിട്ടും അത് ചെയ്യാതിരുന്നതും അവിശുദ്ധ ഇടപാട് പിന്നിലുണ്ടെന്നാണെന്നാണ ്ആക്ഷേപം.

Published

on

കോട്ടയം: കോട്ടയത്ത് കുഴിമന്തിയും അല്‍ഫാമും കഴിച്ച് മരിച്ച യുവതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്ന വലിയൊരു പരാതിയുണ്ട്. രണ്ട് മാസം മുമ്പ് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടിച്ച ഹോട്ടലാണിതെന്നാണത്. 29ന് കഴിച്ച ഭക്ഷണമാണ് യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത്. ഭക്ഷണം കഴിച്ച ശേഷം തുടങ്ങിയ ഛര്‍ദിയും വയറിളക്കവും നില്‍ക്കാതെ തുടരുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മിരാജാണ് ( 33) മരിച്ചത്.

നും സമാനമായി ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. പതിവായി പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടയാണിതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഉദ്യോഗസ്ഥര്‍ ശരിയായി ജോലിചെയ്യാതിരുന്നതാണ് ഈ മരണത്തിനിടയാക്കിയത്. എന്തുകൊണ്ട് വീണ്ടും ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിച്ചുവെന്നും പഴകിയ ഭക്ഷണം വീണ്ടും വിറ്റുവെന്നും ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും വ്യക്തമാക്കേണ്ടതുണ്ട്. ലൈസന്‍സ് റദ്ദാക്കാന്‍ വകുപ്പുണ്ടായിട്ടും അത് ചെയ്യാതിരുന്നതും അവിശുദ്ധ ഇടപാട് പിന്നിലുണ്ടെന്നാണെന്നാണ ്ആക്ഷേപം.

kerala

കുത്തഴിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്; ചോദ്യ പേപ്പര്‍ ചോര്‍ച്ച തുടര്‍ക്കഥയാവുന്നു

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്.

Published

on

ചോദ്യ പേപ്പറുകൾ ചോരുന്ന സംഭവം തുടർക്കഥയാവുന്നു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായി വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചോദ്യങ്ങൾ അതുപോലെ പരീക്ഷയുടെ തലേന്ന് യൂ ട്യൂബ് ചാനലുകളിലും മറ്റും വരുന്നതാണ് ഇപ്പോഴത്തെ ഗൗരവമേറിയ വിഷയം.

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു.

Continue Reading

kerala

ഹൈക്കോടതി മാനദണ്ഡം പാലിക്കാതെ പൂരം; കുന്നംകുളം കീഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

Published

on

തൃശൂര്‍ കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

ഇന്നലെ നടന്ന കീഴൂര്‍ പൂരം നടത്തിപ്പിലാണ് കേസെടുത്തത്. പൂരം നടത്തിയത് മാനദണ്ഡം ലംഘിച്ചാണെന്ന് വനംവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകള്‍ ചേര്‍ത്ത് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെയാണ് വനംവകുപ്പിന്റെ കേസ്. ദേവസ്വം ഓഫീസര്‍ക്കെതിരെയും ഉപദേശക സമിതിക്കെതിരെയും കേസുണ്ട്.

 

Continue Reading

kerala

കാട്ടാന പറിച്ചെറിഞ്ഞ പന ദേഹത്തു വീണു; ബൈക്ക് യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആന്‍മേരി(21)യാണ് മരിച്ചത്.

Published

on

കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന പറിച്ചെറിഞ്ഞ പന ദേഹത്തു വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആന്‍മേരി(21)യാണ് മരിച്ചത്.

കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപകടത്തില്‍പെട്ടത്. ആന പറിച്ചെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Continue Reading

Trending