ന്യൂഡല്‍ഹി: അച്ചേദിന്‍ വാഗ്ദാനം ചെയ്താണ് വികസന നായകന്‍ എന്ന് സ്വയം വിശേഷിപ്പിച്ച് നരേന്ദ്രമോദി 2014ല്‍ രാജ്യത്ത് അധികാരത്തിലെത്തിയത്. ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായിട്ട് 1620 ദിവസങ്ങള്‍ പിന്നിടുകയാണ്. മോദിയുടെ ഭരണത്തില്‍ രാജ്യത്തിന് എന്ത് കിട്ടി ചോദിച്ചാല്‍ പ്രധാന നേട്ടങ്ങള്‍ ഇവയാണ്.

 • 84 വിദേശ രാജ്യങ്ങളിലാണ് ടൂറ് പോയി. ഇതിനായി പൊതുഖജനാവില്‍ നിന്ന് കൊള്ളയടിച്ച് 2000 കോടി രൂപ.
 • പറന്നു നടക്കാന്‍ മാത്രമായി ചിലവഴിച്ച് ഇതുവരെ 9800 കോടി.
 • സ്വന്തം ഫോട്ടോ സഹിതം പരസ്യം നല്‍കാന്‍ പൊടിച്ചത് 6000 കോടി.
 • വസ്ത്രങ്ങള്‍ക്കും മേക്കപ്പിനുമായി ചെലവഴിച്ചത് 1800 കോടി
 • നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തു തരിപ്പണമാക്കി.
 • കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം തകര്‍ന്നു.
 • മോദിയുടെ ഭരണകാലത്ത് രാജ്യത്ത് ആത്മഹത്യ ചെയ്തത് 8948 കര്‍ഷകര്‍.
 • ഇന്ധന വില വര്‍ധനയിലൂടെ രാജ്യത്തെ കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് നേടിക്കൊടുത്തത് 80,000 കോടി രൂപ.
 • പശു എന്നത് മരണത്തെ ഓര്‍മിപ്പിക്കുന്ന വാക്കാക്കി മാറ്റി. പശുവിന് മനുഷ്യനെക്കാള്‍ ശ്രേഷ്ഠ പദവി നല്‍കി.
 • പശുവിന്റെ പേരില്‍ മാത്രം രാജ്യത്ത് ക്രൂരമായി കൊല്ലപ്പെട്ടത് അമ്പതോളം ആളുകള്‍.
 • രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ആവശ്യപ്പെട്ടു.
 • നിരന്തരമായ സാമ്പത്തിക വിഡ്ഢിത്തങ്ങളില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെച്ച് പോയി.
 • തൊഴിലില്ലായ്മ 40 ശതമാനം വര്‍ധിച്ചു.
 • രാജ്യത്തിന്റെ സമ്പത്ത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരിലേക്ക് ചുരുക്കപ്പെട്ടു.
 • ലോകത്തെ ഏറ്റവും സമ്പന്നരായ കര്‍ഷകരായിരുന്ന ഗുജറാത്തിലെ നര്‍മ്മദയിലെ കര്‍ഷകര്‍…ഇന്നവര്‍ എലികളെ ചുട്ടുതിന്ന് ജീവിക്കുന്നു.