ജയ്പൂര്‍: ഒരു കുടുംബത്തിലെ അഞ്ച് പേരെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബാന്‍വാരി ലാല്‍ (45), മക്കളായ അജ്ജു, ഹാപ്പി, അനന്ദരവന്മാരായ അമന്‍, നിക്കി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മുതല്‍ 17 വയസുവരെ പ്രായമുള്ളവരാണിവര്‍. മുര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഉറങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. അഞ്ചു പേരും ഒരു മുറിയിലാണ് കിടന്നുറങ്ങിയത്. ബാന്‍വാരിയുടെ ഭാര്യയും മരുമകളും മറ്റൊരു മുറിയിലായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന ഇരുവരും മറ്റുള്ളവര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.