Connect with us

Music

സംഗീത കച്ചേരിക്കിടെ തിക്കുംതിരക്കും; എട്ടുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ആസ്‌ട്രോവേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം

Published

on

വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആസ്‌ട്രോവേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

റാപ്പര്‍ ട്രാവിസ് സ്‌കോട്ടായിരുന്നു വേദിയിലുണ്ടായിരുന്നത്. ഇതിനിടെ ആള്‍ക്കൂട്ടം വേദിക്കരികിലേക്ക് ഇരച്ചു കയറി. ഇതോടെ തിക്കിലുംതിരക്കിലും പെട്ട് എട്ടുപേര്‍ മരണപ്പെടുകയായിരുന്നു.

17 പേരെയാണ് അഗ്‌നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ 11 പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്താണ് ദുരന്തത്തിന് വഴിവെച്ചതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

പരിപാടിയുടെ സംഘാടകരായ ലൈവ് നേഷന്‍ ഇനിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. അതേസമയം, 75 മിനിറ്റ് നീണ്ട അവതരണത്തിനിടെ ആരാധകര്‍ ബുദ്ധിമുട്ടിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് പലതവണ സ്‌കോട്ട് പരിപാടി നിര്‍ത്തിയിരുന്നെന്ന് ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടുദിവസമായി നടക്കാനിരുന്ന പരിപാടിക്കായി അന്‍പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാംദിവസത്തെ പരിപാടി റദ്ദാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം.

Published

on

ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും.

ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി.

1995ല്‍ ഇളയരാജ സംഗീതസംവിധാനം ചെയ്ത രാസയ്യ എന്ന ചിത്രത്തിലെ ‘മസ്താന മസ്താന’ എന്ന ഗാനത്തിലൂടെയാണ് ഭവതരിണിയുടെ അരങ്ങേറ്റം. ഇളയരാജ തന്നെ സംഗീതം നല്‍കിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.നടി രേവതിയുടെ ആദ്യ സംവിധാന സംരംഭമായ ‘മിത്ര്: മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഭവതരിണി സംഗീതം നല്‍കി. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭവതരിണി.

Continue Reading

Film

രാമക്ഷേത്ര പ്രതിഷ്ഠ: ഭരണഘടനാ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമ താരങ്ങളും സംവിധായകരും ഗായകരും

ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്

Published

on

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവര്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.

നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണ് പാര്‍വതി പോസ്റ്റ് പങ്കുവച്ചത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

Continue Reading

Film

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്‍ മില്ലറിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

ധനുഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Published

on

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. അരുണ്‍ മാതേശ്വരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തമിഴ് സെന്‍സേഷന്‍ ജി. വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ധനുഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാബര്‍ വാസുകിയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സരിഗമ തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിന് ഒരു മണിക്കുറിനുള്ളില്‍ 11 ലക്ഷം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Trending