തലശ്ശേരി: കണ്ണൂര്‍ പട്ടുവത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പട്ടുവം മംഗലശ്ശേരിയിലെ പുതിയ പുരയില്‍ നാരായാണനാണ് അറസ്റ്റിലായത്്.

പട്ടുവം പഞ്ചായത്ത് പരിധിയില്‍പ്പെട്ട എട്ടുവയസുകാരിയെ പീഢിപ്പിച്ച കേസിലാണ് തളിപ്പറമ്പ് പൊലീസ് നാരായണനെ അറസ്റ്റ് ചെയ്തത്. എട്ടുവയസുകാരിക്ക് കഴിഞ്ഞ ദിവസം ചില ആരോഗ്യപ്രശ്ങ്ങളുണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നാരായണന്‍ പിഢിപ്പിച്ച വിവരം കുട്ടി പുറത്തുപറയുന്നത്.

സംഭവം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് സിഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തിലാണ് നാരായണനെ പിടികൂടിയത്. പിഢന കേസില്‍ തളിപ്പറമ്പ് പൊലീസ് തെളിവെടുത്തു അന്വേഷണം ആരംഭിച്ചു.