Culture
ദുരിതാശ്വാസ സഹായം പിടിച്ചുപറിക്കുന്നു; സി.പി.എമ്മിനെതിരെ സി.പി.ഐ

മൂന്നാര്‍: ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്ന സാധന സാമഗ്രികള്‍ ബലമായി സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതായി വ്യാപക പരാതി. സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തി.
പൊതുജനങ്ങള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും പിടിച്ചെടുത്ത് പാര്‍ട്ടി വക സഹായമായി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയാണെന്ന് ആക്ഷേപം. മൂന്നാറില്‍ സഹായ ഹസ്തവുമായെത്തിയ ലോറിയിലെ സാമഗ്രികള്‍ സി.പി.എം ഓഫിസിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തമിഴ്‌നാട്ടിലെ ഡി.എം.കെ എം.എല്‍.എ ഐ.പെരിയസാമി യുടെ നേതൃത്വത്തില്‍ ദിണ്ടുക്കല്‍ ജില്ലയില്‍ നിന്ന് സ്വരൂപിച്ച അരി ഉള്‍പ്പെടെയുള്ള 15 ലക്ഷത്തിന്റെ സാധനങ്ങളാണ് സി.പി.എം കേന്ദ്രങ്ങള്‍ വഴിതടഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. മൂന്നാറില്‍ വാഹനം തടഞ്ഞ് എവിടേക്കാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത് എന്ന് പൊതുജനങ്ങള്‍ ചോദിച്ചപ്പോള്‍ മൂന്നാര്‍ സി.പി.എം ഓഫീസിലേക്ക് കൊണ്ടുവരുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
ഇതോടെ ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെട്ടു. പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനായി കൊണ്ടു വന്നതാണെന്നും എന്നാല്‍ സി.പി.എം ഓഫീസില്‍ ഇറക്കി തിരിച്ചുപോകാന്‍ ചിലര്‍ നിര്‍ബന്ധിച്ചതായും ലോറി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കി. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സാമഗ്രികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാതെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പാര്‍ട്ടി ഓഫീസുകളില്‍നിന്ന് വിതരണം ചെയ്യുന്നതെന്ന് പൊതുജനങ്ങളും പരാതിപ്പെട്ടു. ദേവികുളം എം. എല്‍. എ യുടെ ഫണ്ടില്‍ നിന്ന് കൊടുക്കുന്നതായി കാണിച്ചാണ് പിടിച്ചെടുക്കുന്ന സാമഗ്രികള്‍ വിതരണം ചെയ്യുന്നതെന്ന് സി.പി.ഐ നേതാക്കളും ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന സാധന സാമഗ്രികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലേക്ക് എത്തുന്നുണ്ടെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്ന് സി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
kerala3 days ago
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്