Video Stories
പ്രതിപക്ഷ ഐക്യം പ്രധാനം
പൊള്ളയായ സാമ്പത്തിക പരിഷ്‌കാരത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീക്ഷ്ണമായ സമരം നടത്തിയതിന്റെ വിജയമാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി സ്വേഛാധിപത്യവാഴ്ച നടത്തുന്ന പ്രധാനമന്ത്രിയുടെ ധിക്കാരത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രതീക്ഷ പകരുന്നതാണ്. നോട്ട് അസാധുവാക്കല്‍ വിഷയത്തെ തുടര്‍ന്ന് ഒരാഴ്ചയായി പാര്‍ലമെന്റ് സ്തംഭിച്ചു നില്‍ക്കുന്ന സാഹചര്യത്തിലും നരേന്ദ്രമോദി കണ്ണു തുറക്കാതിരിക്കുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. നോട്ട് നിരോധത്തിലൂടെ ഉടലെടുത്ത ആശങ്ക അറിയിക്കാന്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് അവസരം നല്‍കുകയും ഇതിനു പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നത് രാജ്യത്തെ പൊതുജനങ്ങളുടെ വികാരമാണ്. ഇത് ഉള്‍ക്കൊള്ളാന്‍ മനസ്സുവെക്കുന്നതിന് പകരം പ്രതിപക്ഷത്തെ പിളര്‍ത്തി പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് പ്രധാനമന്ത്രി വ്യാമോഹിച്ചത്. എന്നാല്‍ ഇതു പച്ചിച്ചീന്തിയെറിയാന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യത്തിന് സാധ്യമായതിന്റെ പ്രകടമായ തെളിവാണ് ഇന്നലെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഹാജരായത്.
പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു മുമ്പു തന്നെ ഇത്തരം സാഹചര്യം പ്രധാനമന്ത്രിക്ക് ബോധ്യമാണ്. പക്ഷേ, താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന ശാഠ്യമാണ് നരേന്ദ്രമോദിയെ മുന്നോട്ടു നയിച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റരാത്രി കൊണ്ട് പിന്‍വലിച്ചതിന്റെ യുക്തി പാര്‍ലമെന്റിനെ തര്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. നവംബര്‍ എട്ടു മുതലുള്ള രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ തെല്ലൊന്നുമല്ല ജനജീവിതത്തെ ബാധിച്ചത്. സമഗ്ര മേഖലകളിലും ക്രയവിക്രയങ്ങള്‍ നിലക്കുകയും ധനമിടപാട് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാവുകയും ചെയ്തു. ഇന്നലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞതു പോലെ അവനവന്റെ പണം ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഏക രാജ്യമായി ഇന്ത്യ മാറി. തങ്ങളുടെ നിക്ഷേപത്തിനു വേണ്ടി രണ്ടാഴ്ചയിലധികമായി പൊതുജനം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ വരി നിന്നു തളര്‍ന്നു. അത്യാസന്ന ഘട്ടത്തില്‍പോലും പണം പിന്‍വലിക്കാന്‍ കഴിയാതെ പലര്‍ക്കും ജീവന്‍ ബലിനല്‍കേണ്ടി വന്നു. ഒരോ ദിവസവും ഓരോ നിയന്ത്രണവും പരിഷ്‌കരണവുമായി പ്രധാനമന്ത്രിയും റിസര്‍വ് ബാങ്കും സാമ്പത്തിക അടിയന്തരാവസ്ഥയെ ആസ്വദിച്ചു. സാധാരണക്കാരന്റെ സമ്പാദ്യം മുഴുവന്‍ സ്വീകരിച്ചുവച്ച സഹകരണ ബാങ്കുകളെ കുരുക്കിട്ടു മുറുക്കി കേന്ദ്രസര്‍ക്കാര്‍ കൊലച്ചിരി തുടര്‍ന്നു. ഇതിന്റെ ന്യായാന്യായങ്ങളറിയാനാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നത്.
വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പര്‍വതീകരിക്കുന്നത് പ്രതിച്ഛായക്ക് കോട്ടം തട്ടുമോ എന്നാണ് പ്രധാനമന്ത്രി ഭയപ്പെട്ടത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുയര്‍ന്ന അപസ്വരങ്ങളില്‍ അസ്വസ്ഥനായ നരേന്ദ്ര മോദിക്ക്, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തുന്നത് താങ്ങാനുള്ള കെല്‍പ്പില്ലെന്നതിനാലാണ് പാര്‍ലമെന്റില്‍ ഹാജരാകാതിരുന്നത്. പാര്‍ലമെന്റില്‍ നിലപാടു വ്യക്തമാക്കാതെ ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിക്കാമെന്ന പോംവഴി ഇതിനു വേണ്ടിയാണ് കൊണ്ടുവന്നത്. പാര്‍ലമെന്ററി കാര്യ-പ്രതിരോധ- ധനകാര്യ മന്ത്രിമാരെ രംഗത്തിറക്കി പ്രതിപക്ഷത്തിനിടയില്‍ വിള്ളലുണ്ടാക്കാനുള്ള വിഫല തന്ത്രവും പ്രയോഗിച്ചു. അഞ്ചു പ്രതിപക്ഷ പാര്‍ട്ടികളെ മാത്രം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത് ഇതിന്റെ ആദ്യപടിയായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് വളപ്പില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തത് 230 എം.പിമാരായിരുന്നു. പതിമൂന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഗാന്ധിപ്രതിമക്കു മുന്നില്‍ പ്രതിഷേധജ്വാല പടര്‍ത്തിയത്. എന്നാല്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും പരിഗണിക്കാതെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുമെന്ന് കരുതിയ പാര്‍ട്ടി പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത് പക്ഷേ, പ്രതീക്ഷിച്ച പ്രതിഫലനം സൃഷ്ടിച്ചില്ലെന്നു മാത്രം.
അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുക, നോട്ട് അസാധുവാക്കല്‍ വിവരം ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെയും ലോക്‌സഭ സ്തംഭിക്കുമെന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിന് പ്രതിപക്ഷത്തെ വഴങ്ങേണ്ടി വന്നത്. പ്രധാനമന്ത്രി പ്രസ്താവന നടത്താതെ രാജ്യസഭാ നടപടികളുമായി സഹകരിക്കുകയില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പ് ചര്‍ച്ചക്ക് തയാറാവാതെ ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ ലക്ഷ്യം ചര്‍ച്ചയല്ലെന്നു പറഞ്ഞാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ ഇതിനെ ന്യായീകരിച്ചത്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി സഭയിലുണ്ടാകണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവര്‍ത്തിച്ചത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മനസുവച്ചിട്ടില്ല.
പുതിയ സാമ്പത്തിക പരിഷ്‌കാരം പൂര്‍ണ വിജയമാണെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷമെങ്കില്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയല്ല, പരിഷ്‌കാര നടപടികളെ പൊതുസഭക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. ശീതകാല സമ്മേളനത്തിന് ചൂടുപിടിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ തീവ്രസമരത്തിന് മുന്നില്‍ പ്രധാനമന്ത്രിക്ക് പ്രതികരിക്കേണ്ടി വരും. അതിലൂടെ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട സാമ്പത്തിക അടിയന്തരാവസ്ഥയുടെ നേര്‍ചിത്രം തെളിഞ്ഞുവരുന്നത് കാത്തിരുന്നു കാണാം.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്