Video Stories
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
കോഴിക്കോട്: ”അസ്സലാമു അലൈക്കും ബാബ, അന ഈജി യൗമുല്‍ ഇഷ്‌രീന്‍” വാട്‌സപ്പില്‍ വന്ന ഫൈസലിന്റെ ഈ ശബ്ദസന്ദേശം കേള്‍പ്പിച്ച് കഫീല്‍ അബ്ദുല്ല അല്‍മുഹാവിസ് വിങ്ങിപ്പൊട്ടുമ്പോള്‍ ആയിരം കാതങ്ങള്‍ക്കിപ്പുറം മലയാളമനസ്സിലും നൊമ്പരമാവുന്നു. മലപ്പുറം കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ സഊദിയിലെ കഫീല്‍ അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസിന്റെ റിയാദില്‍ എക്‌സിറ്റ് 27ലുള്ള തന്റെ വീട്ടിലിരുന്ന് സുഹൃത്തുക്കളോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘മുസ്‌ലിമായി ജനിച്ചുവളര്‍ന്ന എനിക്ക് 60 വര്‍ഷമായിട്ടും ലഭിക്കാത്ത രക്തസാക്ഷിത്വം എന്ന മഹാഭാഗ്യം ആറു മാസം കൊണ്ട് ഫൈസലിന് ലഭിച്ചു…’ എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ അനുശോചനം ആരുടെയും കണ്ണുനനയിക്കുന്നതാണ്. മുസ്‌ലിമായ ഉടന്‍ ഒരു നമസ്‌കാരം പോലും നിര്‍വഹിക്കുന്നതിനു മുമ്പ് രക്തസാക്ഷികളായ സഹാബാക്കളുണ്ട്. ആ ഭാഗ്യമാണ് ഫൈസലിനും ലഭിച്ചത്. തന്റെ മക്കള്‍ക്കു സമാനമായി സ്‌നേഹിച്ചിരുന്ന ഫൈസലിന്റെ വേര്‍പാട് ആഴത്തില്‍ പതിപ്പിച്ച ദുഃഖത്തിനിടയിലും അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസ് അഭിമാനത്തോടെ പറയുന്നു. എനിക്ക് ഏഴു മക്കളാണുള്ളത്, ഹൗസ് െ്രെഡവറായി എത്തിയ ഫൈസല്‍ സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എന്റെ എട്ടാമത്തെ മകനു സമാനമായി.
മക്കള്‍ക്കെല്ലാം ഡ്രൈവിങ് അറിയാവുന്നതു കൊണ്ട് പ്രത്യേകം ഡ്രൈവറെ നിയമിച്ചിരുന്നില്ല. എന്നാല്‍ ചില മക്കള്‍ തൊഴില്‍ തേടി മലേഷ്യയിലേക്കു പോയതോടെ നാലു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ഒരു ഹൗസ് ഡ്രൈവറെ ആദ്യമായി റിക്രൂട്ട് ചെയ്യുകയായിരുന്നു. അമുസ്‌ലിം യുവാവായ അനില്‍കുമാറായിരുന്നു ഹൗസ് ഡ്രൈവറായി എത്തിയത്. സൗമ്യമായ സ്വഭാവവും ആദരവ് നിറഞ്ഞ പെരുമാറ്റവും അനില്‍ കുമാറിന്റെ സ്വഭാവവൈശിഷ്ട്യമായിരുന്നു. ജോലിയില്‍ ഏറെ ആത്മാര്‍ഥത പ്രകടിപ്പിച്ചിരുന്ന അനില്‍കുമാര്‍ എന്തു പണിയേല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്നു പറയില്ല. ഫൈസല്‍ എന്നു പേരുള്ള തന്റെ മകനുമായിട്ട് അനില്‍കുമാറിന് മികച്ച സൗഹൃദമായിരുന്നു.
റമസാനില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അനില്‍കുമാറും വ്രതമനുഷ്ഠിക്കും. ഇസ്‌ലാമിക ആരാധനാകര്‍മങ്ങളോട് പ്രത്യേക താല്‍പര്യവും പ്രകടിപ്പിച്ചു. കഴിഞ്ഞ റമദാന്‍ മാസത്തിനു മുമ്പാണ് മുസ്‌ലിം ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മുസ്‌ലിം ആയിക്കോളൂ, പക്ഷേ ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളെ കുറിച്ച് അറിയാവുന്നതിനാല്‍ അത് പരസ്യമായി പ്രഖ്യാപിക്കണ്ടെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ സത്യം പരസ്യമായി പ്രഖ്യാപിക്കുന്നതിന് എന്തിനു ഭയക്കണമെന്നായിരുന്നു അവന്റെ പ്രതികരണം.
ഫൈസല്‍ എന്ന തന്റെ മകന്റെ പേര് തന്നെ മുസ്‌ലിമായപ്പോള്‍ തിരഞ്ഞെടുത്തത് തങ്ങളെ ഏറെ സന്തോഷിപ്പിച്ചു. ആ വര്‍ഷത്തെ റമസാനില്‍ എല്ലാ ദിവസവും കൂടുതല്‍ സമയവും പള്ളിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ഫൈസല്‍ പള്ളിയിലെ ഇഫ്താറുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാ നമസ്‌കാരത്തിനും നേരത്തെ പള്ളിയിലെത്തി അവിടെയുള്ള ഖുര്‍ആന്‍ പൊടിതട്ടി വൃത്തിയാക്കും. ജുമുഅ നമസ്‌കാരത്തിനായി വളരെ നേരത്തെ തന്നെ പള്ളിയിലെത്താറുണ്ടായിരുന്നു. അവിടത്തെ ഇമാമുമായി നല്ല സൗഹൃദത്തിലുമായി.
നാട്ടില്‍ പോയി ഭാര്യയെയും മക്കളെയും ഇസ്‌ലാമിക ആദര്‍ശത്തിലേക്കു കൊണ്ടുവരണമെന്നും അവര്‍ക്ക് താമസിക്കുന്നതിനും ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടതിനാല്‍ മൂന്നു മാസത്തെ അവധി വേണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. ഫൈസല്‍ കുറച്ചു പണം മുമ്പ് കടമായി വാങ്ങിയിരുന്നു. ഗഡുക്കളായി തന്നുവീട്ടിയിരുന്നുവെങ്കിലും 2,000 റിയാല്‍ ബാക്കിയുണ്ടായിരുന്നു. നാട്ടില്‍ എത്തിയ ശേഷം മിക്ക ദിവസവും വാട്‌സ്ആപിലൂടെ നാട്ടിലെ വിശേഷങ്ങള്‍ പങ്കുവക്കുമായിരുന്നു.
കൊല്ലപ്പെടുന്നതിനു തൊട്ടുതലേ ദിവസം 20-ാം തിയ്യതി റിയാദിലേക്കു വരുമെന്നു പറഞ്ഞ് ഫൈസല്‍ സന്ദേശമയച്ചിരുന്നു. ഫൈസല്‍ നാട്ടില്‍ കൊല്ലപ്പെട്ട വിവരം മൂത്തമകനാണ് ആദ്യം അറിഞ്ഞത്. മകന് നേരിട്ട് പറയാനുള്ള മാനസിക വിഷമം കാരണം പള്ളിയിലെ ഇമാം മുഖേനയാണ് വിവരം ധരിപ്പിച്ചത്. മകനെ പോലെ ഫൈസലിനെ സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യയോട് സംഭവം അറിയിക്കാന്‍ പോലും ധൈര്യമുണ്ടായില്ല. തന്റെ സഹോദരങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്ന ഫൈസലെന്നും അബ്ദുല്ല അല്‍മുഹാവിസ് പറയുന്നു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala11 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film2 days agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

