Culture
രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍; പ്രതിഷേധം ശക്തമായപ്പോള്‍ തിരുത്തുമെന്ന് ദേശാഭിമാനി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതിയ സംഭവത്തില്‍ ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി റെസിഡന്റ് എഡിറ്റര്‍ രംഗത്ത്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും തിരുത്തുമെന്നും റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മനോജിന്റെ പ്രതികരണം.
‘തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പു സ്‌െ്രെടക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങള്‍ ഒട്ടും മടിച്ചു നില്‍ക്കുന്നില്ല.’-പി.എം മനോജ് പറഞ്ഞു. ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം പുറത്തുവന്നതിന് പിന്നാലെയാണ് റെസിഡന്റ് എഡിറ്റര്‍ പ്രതികരിച്ചത്.
‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌െ്രെടക്ക്’ എന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവായി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഉറപ്പായതോടെ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത പദമായിരുന്നു ‘പപ്പു’. രാഹുല്‍ ഒന്നിനും പറ്റാത്തവനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയത്. എന്നാല്‍ അവരുടെ എല്ലാ ഗൂഢാലോചനകളെയും അതിജീവിച്ച രാഹുല്‍ ഇന്ന് മോദിയെയും അമിത് ഷായെയും നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്ന നേതാവാണ്. റഫാല്‍ ഇടപാട്, നോട്ട് നിരോധനം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, കള്ളപ്പണം പോലുള്ള ദേശീയ വിഷയങ്ങളില്‍ മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ മുഖ്യപ്രതിപക്ഷനേതാവായി വളര്‍ന്നുവെന്നും അധിക്ഷേപങ്ങള്‍ കൊണ്ട് അദ്ദേഹത്തെ പരാജയപ്പെടുത്താനാവില്ലെന്നും രാഷ്ട്രീയം പറയണമെന്നും ബി.ജെ.പി പോലും തിരിച്ചറിഞ്ഞിരിക്കുന്ന സമയത്താണ് അവര്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന പഴയ വാക്കുകള്‍ സി.പി.എം മുഖപത്രം പൊടിതട്ടിയെടുക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതാണ് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ദേശാഭിമാനിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ ഏതാനും കിലോ മീറ്ററുകള്‍ക്കപ്പുറം തമിഴ്‌നാട്ടില്‍ ഇതേ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വെച്ച ബോര്‍ഡുകളും പോസ്റ്ററുകളും ഉപയോഗിച്ചാണ് സി.പി.എം വോട്ട് പിടിക്കുന്നതെന്നും സി.പി.എമ്മിനെ വോട്ടര്‍മാര്‍ക്കിടയില്‍ പരിഹാസ്യരാക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് ഇന്നത്തെ ദേശാഭിമാനി വിളിച്ചു പറയുന്നത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു