Connect with us

Culture

ഞങ്ങള്‍ ആറ് പേര്‍ മരിച്ചാലും നിങ്ങളത് നാടകമെന്ന് പറയുമായിരുന്നോ?; വ്യാജപ്രചരണത്തില്‍ മുഖം നഷ്ടപ്പെട്ട് സൈബര്‍ സഖാക്കള്‍

Published

on

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിച്ച് പോസ്റ്റിട്ട് സ്വയം പരിഹാസ്യരായി സൈബര്‍ സഖാക്കള്‍.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ് അന്വേഷിക്കുക പോലും ചെയ്യാതെ ഇത് ഷെയര്‍ ചെയ്യാന്‍ മത്സരിച്ച സി. പി.എം നേതാക്കളും മുഖം നഷ്ടപ്പെട്ട നിലയിലാണ്. സംഭവിച്ചതിന്റെ വീഡിയോ ദൃശ്യം മാധ്യമങ്ങളില്‍ വന്നതോടെയാണ് രാഷ്ട്രീയ ലക്ഷ്യം വെച്ച് ഇവരിട്ട് പോസ്റ്റുകള്‍ ഇവര്‍ക്ക് തന്നെ തിരിച്ചടിയായത്.

ഇതിനിടെ സംഭവം നടക്കുമ്പോള്‍ വാഹനത്തിലുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയത് കള്ളപ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി. കേരള ഭൂഷണിലെ ജേര്‍ണലിസ്റ്റ് സി.വി.ഷിബുവാണ് തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. അപകടത്തില്‍ ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍ അതും നാടകമാക്കുമായിരുന്നോ എന്നു ചോദിച്ചാണ് ഷിബുവിന്റെ കുറിപ്പ്.

ഇതേസമയം മാധ്യമ പ്രവര്‍ത്തകരുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ റിക്‌സണ്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയി. തോളല്ലിനും വലതു കൈക്കും പരിക്കേറ്റ റിക്‌സന്നെ വെള്ളിയാഴ്ച ഉച്ചയോടെ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയത് . ഇതിനിടെ റിക്‌സന്റെ പരിക്കില്‍ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത രാഹുലും പ്രിയങ്കയും തുടര്‍ന്നും റിക്‌സന്റ ആരോഗ്യ നിലയെപ്പറ്റി തിരക്കി. പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തപ്പോള്‍ ,ഡല്‍ഹിയിലെത്തിയ പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച പത്തരയോടെ റിക്‌സണെ ഫോണില്‍ വിളിച്ചും അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി, കെ.പി.സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഇതിനിടെ അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ അവഹേളിക്കുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതിലാണ് ശരീരത്തെക്കാള്‍ മനസ്സിന്റെ വേദനയെന്ന് വയനാട് വിടും മുമ്പ് റിക്‌സണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കാനും റോഡ് ഷോയ്ക്കുമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഒപ്പം മാധ്യമപ്രവര്‍ത്തകന്റെ ഷൂസ് കൈയ്യിലേന്തിയ പ്രിയങ്ക ഗാന്ധിയും സോഷ്യല്‍ മീഡയിയല്‍ താരമായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട കല്‍പ്പറ്റ നഗരം ചുറ്റിയുള്ള റോഡ് ഷോയുടെ അവസാന നിമിഷമാണ് മാധ്യമപ്രവര്‍ത്തകരെ കയറ്റിയ ട്രക്ക് അപകടത്തില്‍ പെട്ടത്. എസ്‌കഐംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ താത്കാലിക ഹെലിപാഡിന് സമീപമുള്ള പ്രവേശന കവാടം റോഡ് ഷോയുടെ വാഹന വ്യൂഹത്തില്‍ ആദ്യം കടന്നത് മാധ്യമപ്രവര്‍ത്തകരുടെ ട്രക്ക് ആയിരുന്നു. അപ്രതീക്ഷിതമായി ട്രക്കിന്റെ പിന്‍ ചക്രങ്ങള്‍ കുഴിയില്‍വീണാണ് അപകടമുണ്ടായത്. കുഴിയില്‍ വീണ ഉടനെ വാഹനത്തില്‍ ഘടിപ്പിച്ച താത്കാലിക കൈവരിയില്‍ ചാരിനിന്ന മാധ്യമ പ്രവര്‍ത്തകരാണ് പുറത്തേക്ക് തെറിച്ച് വീണത്.
ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യ എഹെഡ് എന്ന ചാനലിന്റെ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്‌സണ്‍ എടത്തില്‍ നിലത്ത് വീണ് കിടക്കുന്നത് കണ്ടാണ് പ്രിയങ്ക തുറന്ന വാഹനത്തില്‍നിന്നും ഇറങ്ങിഓടിയെത്തിയത്.

റിക്‌സണ് അരികില്‍ എത്തിയ പ്രിയങ്ക ഗാന്ധി ആദ്യം ചെയ്തത് കാലിലെ ഷൂസ് അഴിച്ച് മാറ്റുകയായിരുന്നു. പിന്നീട് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് വിളിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയും ചേര്‍ന്ന് ഡോക്ടറെ വിളിച്ച് വരുത്തി പ്രഥമ ശുശ്രൂഷ നല്‍കിയാണ് ആംബുലന്‍സില്‍ കയറ്റിയത്. സ്ട്രക്ചറില്‍ കയറ്റാന്‍ നേരമാണ് രാഹുല്‍ ഗാന്ധി ഓടിയെത്തിയത്.
പിന്നീട് റിക്‌സണെ കയറ്റിയ സ്ട്രക്ചര്‍ താങ്ങിയത് രാഹുല്‍ ഗാന്ധിയാണ്. ഈ സമയം താന്‍ അഴിച്ചുവച്ച റിക്‌സന്റെ ഷൂസ് പ്രിയങ്ക തപ്പി നടക്കുന്നത് കാണാമായിരുന്നു. ഈ ഷൂസ് കയ്യിലേന്തി പ്രിയങ്ക ആംബുലന്‍സില്‍ എത്തിച്ച് നല്‍കിയ ദൃശ്യങ്ങളാണ് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

രാഹുലിന്റെ റോഡ് ഷോയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു എഴുതുന്നു..

ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.

രാഹുല്‍ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാല്‍ ചില കമ്യുണിക്കേഷന്‍ ഗ്യാപ് മൂലം മീഡിയാ കാര്‍ക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാന്‍ വൈകി. 20 പേര്‍ക്ക് മാത്രമെ ഈ വാഹനത്തില്‍ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി എത്തുന്നതിന് അല്‍പ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങള്‍ അഞ്ച് പേര്‍ക്ക് മാത്രം ( പി.ജയേഷ്, ജംഷീര്‍ കൂളിവയല്‍ ,ഇല്യാസ് പള്ളിയാല്‍, ഷമീര്‍ മച്ചിംങ്ങല്‍, അനൂപ് വര്‍ഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്. സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് വാഹനത്തില്‍ കയറിയപ്പോള്‍ കല് ചുവട് മാറ്റി ചവിട്ടാന്‍ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോര്‍ട്ടിംഗിനും ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോള്‍ ഹംമ്പ് ചാടിയപ്പോള്‍ വാഹനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്‌കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയില്‍ വീണത്.
ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോള്‍ തൊട്ടുപിന്നാലെ വരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകര്‍ത്താന്‍ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാല്‍ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയില്‍ വീണ ഉടന്‍ ചെരിഞ്ഞ വാഹനത്തിന്റെ താല്‍കാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെല്‍ഡ് ചെയ്തായിരുന്നു കൈവരി. ) തകര്‍ന്ന് റിക്‌സണ്‍ ഉള്‍പ്പടെ ആറ് പേര്‍ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്‌സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്. അപകടമുണ്ടായപ്പോള്‍ എന്റെ തലക്ക് മുകളിലൂടെയാണ് റിക്‌സണ്‍ അടക്കമുള്ള നാല് പേര്‍ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേര്‍ എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞില്ലായിരുന്നെങ്കിലും കൈവരി തകര്‍ന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയില്‍പ്പെട്ട് മരിക്കുന്നത് ഞങ്ങള്‍ ആറ് പേര്‍ ആകുമായിരുന്നു. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വന്‍ അപകടം ഒഴിവായത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവന്‍ മാധ്യമപ്രവര്‍ത്തകരോടുമുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകള്‍ പറ്റിയവര്‍ പോലും അപകടത്തില്‍ പകച്ച് നിന്നപ്പോള്‍ അവര്‍ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊര്‍ജ്ജമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്.
കൂടുതല്‍ വിവരങ്ങളും നിങ്ങള്‍ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കില്‍ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങള്‍ നടത്താതിരിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Trending