Connect with us

More

ആരോഗ്യനില വഷളായി; ഹൈബി ഈഡനേയും ഷാഫി പറമ്പിലിനേയും ആശുപത്രിയിലേക്ക് മാറ്റി; നിരാഹാരം തുടരും

Published

on

തിരുവനന്തപുരം:സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ നിരാഹാരം കിടന്നിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും ഹൈബിഈഡനേയും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവര്‍ക്കുപകരം വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ നിരാഹാരം തുടരും. മുസ്‌ലീം ലീഗിന്റെ രണ്ടു എംഎല്‍എമാരായ ടിവി ഇബ്രാഹിം,പി ഉബൈദുള്ള എന്നിവര്‍ അനുഭാവ സത്യാഗ്രഹമിരിക്കും. ഇന്ന് ഏഴാം ദിവസമാണ് എംഎല്‍എമാരുടെ നിരാഹാര സത്യാഗ്രഹം.

ഇന്നലെ രാവിലെ ഇവരെ പരിശോധിച്ച ഡോക്ടര്‍ ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സത്യാഗ്രഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഇരുവരും കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് ആരോഗ്യസ്ഥിതി അപകടകരമായ അവസ്ഥയിലെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ മറ്റു രണ്ടു എംഎല്‍എമാര്‍ നിരാഹാരം തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

റോയല്‍ എന്‍ഫീല്‍ഡിന്റെ നാല് പുതിയ കരുത്തുറ്റ മോഡലുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു

പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Published

on

അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ലോഞ്ചിംഗ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവയില്‍ പുതുതായി വികസിപ്പിച്ച 650 സിസി മോഡലുകളും റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഉള്‍പ്പെടുന്നു. ബുള്ളറ്റ് 650 ബ്രാന്‍ഡിന്റെ ഏറ്റവും ശക്തമായ മോഡലുകളില്‍ ഒന്നായി വിപണിയിലെത്തും.

പരമ്പരാഗത മിനിമലിസ്റ്റ് റെട്രോ ഡിസൈന്‍ നിലനിര്‍ത്തിയെങ്കിലും പാരലല്‍ട്വിന്‍ എന്‍ജിനോടാണ് ഇത് വരുന്നത്. 648 സിസി ട്വിന്‍ എന്‍ജിന്‍ 47 bhp കരുത്തും 52 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കുന്നു. ആറുസ്പീഡ് ഗിയര്‍ബോക്‌സിനോടൊപ്പം സ്‌ലിപ്പ്അസിസ്റ്റ് ക്ലച്ചും ലഭിക്കും. വൃത്താകാര ഹെഡ്‌ലാമ്പ്, പിന്‍സ്ട്രിപ്പ് ചേര്‍ത്ത ടാങ്ക്, മെറ്റല്‍ ഫിനിഷ് തുടങ്ങിയ ഘടകങ്ങള്‍ ക്ലാസിക് ബുള്ളറ്റ് സ്‌റ്റൈലിംഗിനെ നിലനിര്‍ത്തുന്നു. കൂടുതല്‍ ശക്തിയുള്ള എന്‍ജിന്‍ കൈകാര്യം ചെയ്യുന്നതിനായി ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങുന്ന ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 3.5 ലക്ഷം രൂപയായിരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് EICMA 2025ല്‍ ക്ലാസിക് 650ന്റെ പ്രത്യേക എഡിഷനും അവതരിപ്പിച്ചു.

ഹൈപ്പര്‍ഷിഫ്റ്റ് കളര്‍ സ്‌കീമില്‍ ചുവപ്പും സ്വര്‍ണ്ണവും മാറിമാറി നല്‍കുന്ന ഈ പ്രത്യേക പതിപ്പിനും 648 സിസി ട്വിന്‍ എന്‍ജിനാണ് ഹൃദയം. ക്ലാസിക് മോഡലിന്റെ പാരമ്പര്യ സൗന്ദര്യത്തിന് കൂടുതല്‍ പ്രീമിയം ടെച്ചാണ് ഇത് നല്‍കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഫ്‌ലൈയിംഗ് ഫ്‌ളീ C6 ബ്രാന്‍ഡിന്റെ ചരിത്രപ്രസിദ്ധമായ എയര്‍ബോണ്‍ പാരാട്രൂപ്പര്‍ ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അലുമിനിയം ഘടകങ്ങളുള്ള അള്‍ട്രാലൈറ്റ് ആര്‍ക്കിടെക്ചറും കോംപാക്റ്റ് ബാറ്ററി കേസും ഉള്‍ക്കൊള്ളുന്ന ഈ മോഡല്‍ നിയോറെട്രോ ഡിസൈനിലാണ് എത്തുന്നത്.

ഗര്‍ഡര്‍സ്‌റ്റൈല്‍ ഫ്രണ്ട് സെറ്റപ്പും സുതാര്യമായ ബോഡി വര്‍കും ഇതിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഈ മോഡലിന്റെ ഉത്പാദനം ആരംഭിക്കും. ഫ്‌ലൈയിംഗ് ഫ്‌ളീ 56 ഫ്‌ളീ C6ന്റെ സാഹസിക പതിപ്പാണ്. സ്‌ക്രാംബ്ലര്‍ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ഈ മോഡലിന് മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും നേരായ റൈഡിംഗ് പൊസിഷനും ഇരട്ട ഉപയോഗചക്രങ്ങളും ലഭിക്കുന്നു. കൂടുതല്‍ കരുത്തുറ്റ ഫ്രെയിമും അതിന്റെ rugged ലുക്കിനും പിന്തുണ നല്‍കുന്നു. 2026 അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുന്ന ഫ്‌ളീ 56, C6ന്റെ അതേ ബാറ്ററി ഘടകങ്ങള്‍ പങ്കിടും. റോയല്‍ എന്‍ഫീല്‍ഡ് ഈ നാല് പുതിയ മോഡലുകളിലൂടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷ.

Continue Reading

kerala

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്

Published

on

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.

ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശബരിമലയില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Continue Reading

Trending