തിരുവനന്തപുരം:സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ നിരാഹാരം കിടന്നിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും ഹൈബിഈഡനേയും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവര്‍ക്കുപകരം വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ നിരാഹാരം തുടരും. മുസ്‌ലീം ലീഗിന്റെ രണ്ടു എംഎല്‍എമാരായ ടിവി ഇബ്രാഹിം,പി ഉബൈദുള്ള എന്നിവര്‍ അനുഭാവ സത്യാഗ്രഹമിരിക്കും. ഇന്ന് ഏഴാം ദിവസമാണ് എംഎല്‍എമാരുടെ നിരാഹാര സത്യാഗ്രഹം.

ഇന്നലെ രാവിലെ ഇവരെ പരിശോധിച്ച ഡോക്ടര്‍ ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സത്യാഗ്രഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഇരുവരും കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് ആരോഗ്യസ്ഥിതി അപകടകരമായ അവസ്ഥയിലെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ മറ്റു രണ്ടു എംഎല്‍എമാര്‍ നിരാഹാരം തുടരും.