Connect with us

News

ഗൾഫ് മേഖല യുദ്ധഭീതിയിൽ; അമേരിക്ക കൂടുതൽ സൈനികരെ അയക്കുന്നു

Published

on

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നത് അപകടകരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.

ജപ്പാനിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് 1,500 സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുന്ന കാര്യം ട്രംപ് വ്യക്തമാക്കിയത്. നിലവിൽ ഇറാൻ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് കരുതുന്നതെന്നും സൈനികർ പോകുന്നത് പ്രതിരോധ ആവശ്യങ്ങൾക്കാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഇവർ എവിടേക്കാണ് പോവുക എന്നു വ്യക്തമാക്കിയിട്ടില്ല. ഇറാഖ് അല്ലെങ്കിൽ സിറിയ ആയിരിക്കും ഇവരുടെ താവളം എന്നാണ് റിപ്പോർട്ടുകൾ.

ഈയിടെ യു.എ.ഇക്കു സമീപം കടലിൽ നാല് ടാങ്കർ കപ്പലുകളിലുണ്ടായ ബോംബ് സ്‌ഫോടനത്തിനും ഇറാഖിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിനും പിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ടാങ്കർ ആക്രമിക്കപ്പെട്ട സംഭവം അറേബ്യൻ മേഖലയിലെ സമുദ്ര സുരക്ഷ സംബന്ധിച്ച് വൻ ആശങ്കയാണുയർത്തിയത്. സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ അറിയിച്ചു. നേരത്തെ, തങ്ങൾക്കെതിരെ അമേരിക്ക യുദ്ധം ആരംഭിച്ചാൽ സമുദ്ര ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

kerala

വയനാട്ടില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചീരല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്.

Published

on

വയനാട് ജില്ലയില്‍ യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. ചീരല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച വൈകീട്ടാണ് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

പനിയെ തുടര്‍ന്ന് ചീരാല്‍ കുടുംബരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിയിരുന്നു. ആരോഗ്യനില മോശമായതിനാല്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിങ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിങ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

കൂടുതല്‍ പേര്‍ ബൂത്തില്‍ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും പോളിങ് ബൂത്തുകള്‍ക്ക് പുറത്ത് നീണ്ട നിരകള്‍ രൂപപ്പെടുകയും ചെയ്യും. ഇത് പലരും വോട്ട് ചെയ്യാന്‍ എത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ, ഓരോ പോളിങ് സ്റ്റേഷനും പരമാവധി 1100 വോട്ടര്‍മാരെ മാത്രമായിപരിമിതപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Continue Reading

india

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു

ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

Published

on

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

സംസ്ഥാനത്തെ വഡോദര ജില്ലയിലെ പാലം 1985ലാണ് നിര്‍മ്മിച്ചതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഒമ്പത് മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ധമേലിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായത് അത്യന്തം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കാലമായി നശിപ്പിക്കപ്പെട്ടു, ഇത് ചിലപ്പോള്‍ ഹൈവേകളിലും പാലങ്ങളിലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു.

2022-ല്‍, കൊളോണിയല്‍ കാലത്തെ കേബിള്‍ തൂക്കുപാലം ഗുജറാത്തിലെ മച്ചു നദിയിലേക്ക് തകര്‍ന്നു, നൂറുകണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങി 132 പേരെങ്കിലും മരിച്ചിരുന്ു.

Continue Reading

Trending