Culture
എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത ആക്രമണ പരമ്പര സി.പി.എമ്മിനും സര്‍ക്കാറിനും മൃദുസമീപനം

പേരുകള്‍ തുടരെ മാറ്റി പലപേരുകളില്‍ ദുരൂഹതയില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത കൊലപാതക പരമ്പരക്കെതിരെ ജനരോഷം കനക്കുമ്പോഴും സര്‍ക്കാറിന് മൗനം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെ ഇതുവരെ നാലു കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുളള ഇവരുടെ എസ്.ഡി.പി.ഐ പോപ്പുലര്‍ സംഘത്തിനെതിരെ ശക്തമായ നടപടിക്ക് തയ്യാറാവാത്തതാണ് ചോരക്കൊതി വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച കണ്ണൂരിലും ചൊവ്വാഴ്ച തൃശൂര്‍ ചാവക്കാട്ടെ നൗഷാദിന്റെയും കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐയുടെ പങ്കിലേക്കാണ് അന്വേഷണമെത്തിയത്.
ജമാഅത്തെ ഇസ്്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ 1977ല്‍ നിലവില്‍ വന്ന സിമിയുടെ മുന്‍ നേതാക്കളാണ് വീണ്ടും നിരോധിച്ചതോടെ പുതിയ സംഘടനയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. 1987ല്‍ വിവിധ ജില്ലകളിലെ ചെറു സംഘങ്ങളും തുടര്‍ന്ന് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സും രൂപീകരിച്ചവര്‍ 1993 നവംബറില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന പേര് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്നാക്കി മാറ്റിയത്. അധ്യാപകന്റെ കൈവെട്ട് കേസ്സ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ടതോടെ പിന്നീട് പലപേരുകളിലായി പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയായുമെല്ലാം രൂപമാറ്റം വരുത്തി.
കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തയച്ചതിന്റെ പേരിലും ഐ.എസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരിലും ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് ഉള്‍പ്പെടെ 13 പേര്‍ പ്രതികളായ കേസാണ് കശ്മീര്‍ റിക്രൂട്ട്‌മെന്റ്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കൊച്ചിയിലെ എന്‍ഐഎ കോടതി 2013 ഒക്ടോബറില്‍ ഉത്തരവായിരുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഐ.എസ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ് തുടങ്ങിയവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിലെല്ലാം എത്രത്തോളം വസ്തുതയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഭിമന്യു (എറണാകുളം മഹാരാജാസ്), നസീറുദ്ദീന്‍ (കുറ്റിയാടി വേളം) എന്നിവക്ക് പുറമെ കണ്ണൂരിലെയും തൃശ്ശൂരിലെയും കൊലകള്‍.
എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നര വര്‍ഷം മുമ്പ് എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസ്സിലെ ഒന്നാം പ്രതിയായ എസ്.ഡി.പി.ഐ വിദ്യാര്‍ത്ഥി വിഭാഗം നേതാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട് വേളത്ത് എം.എസ്.എഫ് നേതാവ് നസീറുദ്ദീനെ അറുംകൊല ചെയ്ത എസ്.ഡി.പി.ഐ നേതാക്കളായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിരിയാണി വിളമ്പിയും കുറ്റപത്രം വൈകിപ്പിച്ച് ജാമ്യമൊരുക്കിയും പിണറായി പൊലീസ് വഴിവിട്ട സഹായമാണ് നല്‍കിയത്.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവിന്റെ വധത്തിന്റെ നാലാംനാള്‍ തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എസ്.ഡി.പി. ഐ അംഗത്തിന്റെ പിന്തുണയോടെയാണ് പ്രസിഡന്റിനെതിരായ അവിശ്വാസം അതിജീവിച്ച് സി.പി.എം ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് ഇവരുടെ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പൊലീസ് കണ്ണടച്ച് സഹായിച്ചത്.
മുസ്്‌ലിംലീഗിനെ ക്ഷീണിപ്പിക്കാനുള്ള ഉപകരണമെന്ന നിലയിലാണ് സി.പി.എം അവരെ പാലൂട്ടിയത്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സ്വാധീനമില്ലാത്ത സംഘടനയാണ് എസ്.ഡി.പി.ഐ. മുസ്‌ലിം സമുദായം ഒന്നടങ്കം തള്ളിപ്പറഞ്ഞ സംഘടനക്കെതിരെ മുസ്്‌ലിംലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ തുറന്ന് എതിര്‍ക്കുമ്പോഴും ഇല്ലാകഥ മെനഞ്ഞ് എസ്.ഡി.പി.ഐക്ക് നിലമൊരുക്കാനാണ് സി.പി.എം ശ്രമിച്ചത്.
തീവ്രവാദ സംഘടനകളുമായുള്ള പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം ആളുകളുമായി ഒരു ബന്ധവും പാടില്ലെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയിരുന്നു. ആയുധ പരിശീലനവും തീവ്രപ്രചാരണങ്ങളുമായി അടിമുടി ദുരൂഹമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തനങ്ങള്‍.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ എസ്.ഡി.പി.ഐയെ ഒറ്റപ്പെടുത്തുന്നതിനും ശക്തമായ നടപടിക്ക് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും പകരം കോണ്‍ഗ്രസിനെയും മുസ്്‌ലിം ലീഗിനെയും വിമര്‍ശിച്ച് സായൂജ്യമടയുകയാണ് സി.പി.എം. മലപ്പുറം, പൊന്നാനി, വടകര, വയനാട്, കണ്ണൂര്‍, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും നോട്ടക്കും പിന്നില്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. പല തദ്ദേശ സ്ഥാനങ്ങളിലും ഇപ്പോഴും സഖ്യം തുടരുകയാണ്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
kerala3 days ago
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു