Video Stories
“ഒന്നു തിരിഞ്ഞുനോക്കിയോ”; വോട്ട് ചോദിച്ചെത്തിയ മന്ത്രി എം.എം മണിക്ക് നേരെ വീട്ടമ്മ

വോട്ട് ചോദിച്ചെത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്ക് നേരെ പ്രതിഷേധമുയര്‍ത്തി വീട്ടമ്മ. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് ചോദിച്ചെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേരെ മന്ത്രിയോട് നേരിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മ പരാതി അറിയിച്ചത്.
കോന്നിയില്‍ വോട്ട് ചോദിച്ചെത്തിയ മന്ത്രി എം.എം മണിക്ക് നേരെ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പരേതനായ തന്റെ ഭര്‍ത്താവിന്റെ അനുഭവ അവസ്ഥയാണ് വീട്ടമ്മ വിശദീകരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചാല്‍ സഖാക്കള്‍ എന്തു ചെയ്യുമെന്നായിരുന്നു പ്രതിഷേധ സ്വരത്തില്‍ വീട്ടമയുടെ ചോദ്യം. മരിച്ചാല്‍ സഖാവിനും സഖാവിന്റെ കുടുംബത്തിനും എന്തെങ്കിലും കൊടുക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും എന്തെങ്കിലും കിട്ടുന്നതിന് വേണ്ടിയല്ല, മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായ തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ ഒരു തുണ്ട് തുണിപോലും വന്നുകെട്ടാന്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യ പരാതി പറഞ്ഞത്. വോട്ടുചോദിച്ചെത്തിയവരെ സാക്ഷിയാക്കിയുള്ള വീട്ടമ്മയുെ ചോദ്യത്തിന് മുന്നില്‍ മന്ത്രിക്ക് ഉത്തരംമുട്ടുകയായിരുന്നു. ഏനാദിമംഗലത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് കാണാം.
തിരിഞ്ഞുനോക്കിയോ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് മറുപടിയില്ലാതെ ഉത്തരംമുട്ടി നില്‍ക്കുന്ന മന്ത്രി എം.എം മണിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതിനിടെ കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം എം മണിയുടെ തലയ്ക്ക് പരിക്കേറ്റു. ഇടത് സ്ഥാനാര്‍ത്ഥി അഡ്വകേറ്റ് കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറില്‍ വച്ച് ഒരു വീടിന്റെ ഗേറ്റ് തട്ടിയാണ് മന്ത്രിയുടെ തലയ്ക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എം എം മണി ചികിത്സ തേടി. എന്നാല്‍ പരിക്ക് നിസാരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india3 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു