kerala
കോവിഡില്‍ മനംനൊന്ത് രോഗി കടലില്‍ ചാടി; രക്ഷകനായി യൂത്ത് ലീഗ് നേതാവ്
ബഷീറിന്റെ ജീവന് രക്ഷിച്ച ഫൈജാസ് ഇപ്പോള്‍ കോഴിക്കോട് പുതിയബസ്റ്റാന്റിനു സമീപത്തെ കെവൈ റസ്റ്റോറന്റില്‍ ക്വാറന്റെയ്നിലാണ്

കോഴിക്കോട്; കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മനോനില തകര്‍ന്ന് ആത്മഹത്യ ചെയ്യാനായി കടലില്‍ എടുത്തുചാടിയ ആളെ രക്ഷിച്ച് യുവാവ്ക്വാറന്റെയ്നില്‍. കോഴിക്കോട് വെള്ളയില്‍ പുതിയകടവ് ബീച്ചില്‍ തിങ്കളാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം.പുതിയകടവ് സ്വദേശിയായ ബഷീറും ഭാര്യയും പനിയെ തുടര്‍ന്ന് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സ തേടിയതായിരുന്നു.കോവിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് ഹോസ്പിറ്റല്‍ തങ്ങാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.മാനസികാസ്വാസ്ഥ്യം കാണിക്കുന്ന ബഷീര്‍ ഹോസ്പിറ്റല്‍ നിന്ന് പുറത്തെത്തി ഓട്ടോ പിടിച്ച് വെള്ളയില്‍ പുതിയകടവ് ബീച്ചിലേക്കു പോയി.
ബഷീറിന്റെ മനോനില അറിയാവുന്ന സുഹൃത്ത് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് ക്വാറന്റെയ്നില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്കുകയായിരുന്ന പുതിയകടവ് സ്വദേശി എന്‍പി ഫൈജാസ് ബഷീറിന്റെ വീടിന് മുന്നിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചത്. വീട്ടിലെത്തിയ ബഷീര്‍ വാച്ചും മറ്റും അഴിച്ച് വെച്ച് തൊട്ടടുത്ത് കടല്‍ത്തിരകളിലേക്ക് എടുത്തുചാടി. അരയോളം വെള്ളത്തിലെത്തിയ ബഷീറിനെ പിന്തുടര്‍ന്ന പൊക്കിയെടുത്ത് ഫൈജാസ് കരക്കെത്തിച്ചു.തുടര്‍ന്ന് ബഷീറിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
ബഷീറിന്റെ ജീവന് രക്ഷിച്ച ഫൈജാസ് ഇപ്പോള്‍ കോഴിക്കോട് പുതിയബസ്റ്റാന്റിനു സമീപത്തെ കെവൈ റസ്റ്റോറന്റില്‍ ക്വാറന്റെയ്നിലാണ്. പ്രദേശത്തെ ഗോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയമായിരുന്നു ഫൈജാസ്. ക്വാറന്റെയ്നില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഓട്ടത്തിനിടയിലാണ് മറ്റൊരു ദുരന്ത മുഖത്തേക്ക് എടുത്തുചാടാന്‍ ഫൈജാസ് മുന്നോട്ടുവന്നത്. ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവറുമാണ് ഫൈജാസ്. മുസ്ലിം യൂത്ത് ലീഗ് വെള്ളയില്‍ മേഖലാ പ്രസിഡണ്ടാണ്.
kerala
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്.

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്. വൃക്കകളുടെ പ്രവര്‍ത്തനവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിട്ടില്ല.
ജൂണ്‍ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന് നിലനിര്‍ത്തുന്നത്.
kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം
വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനസികവും ശാരീരികവുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
kerala
വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി
രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
india3 days ago
ഫണ്ടില്ല; എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍
-
kerala3 days ago
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന്: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍
-
GULF3 days ago
ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് മലയാളി ബാലിക മരിച്ചു