Connect with us

News

ഇമ്രാന്‍ ഖാനോട് മാപ്പു പറഞ്ഞ് മിയാന്‍ദാദ്; മനംമാറ്റത്തിന് പിന്നില്‍ ബന്ധു നിയമനമെന്ന് ആരോപണം

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മിയാന്‍ദാദിന്റെ മാപ്പ് പറച്ചില്‍.

Published

on

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം വരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരസ്യമായി വിമര്‍ശിച്ച പാക് മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ് മലക്കം മറിഞ്ഞു. ഇമ്രാനോട് മാപ്പ് പറഞ്ഞ് മിയാന്‍ ദാദ് രംഗത്ത് എത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മിയാന്‍ദാദിന്റെ മാപ്പ് പറച്ചില്‍.

കുറച്ച് ദിവസം മുന്‍പാണ് പാക് പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം മിയാന്‍ദാദ് ഉയര്‍ത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ക്കുന്നതു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണെന്നായിരുന്നു മിയന്‍ദാദിന്റെ പ്രധാന ആരോപണം. അധികം വൈകാതെ ഇമ്രാന്‍ ഖാനെതിരെ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും താന്‍ ആരാണെന്ന് ഇമ്രാനു കാട്ടിക്കൊടുക്കുമെന്നും മിയന്‍ദാദ് പറഞ്ഞു.

ഇപ്പോള്‍ തന്റെ പേരിലുള്ള യൂട്യൂബ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ മാപ്പ് പറച്ചില്‍. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ടീമിന്റെ ദയനീയ പ്രകടനം കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി.

അതുകൊണ്ടാണ് കടുത്ത വിമര്‍ശനം നടത്തിയത്. ഇമ്രാന്‍ ഖാനോടും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ക്രിക്കറ്റ് ആരാധകരോടും എനിക്ക് വലിയ ബഹുമാനമുണ്ട് – മിയാന്‍ദാദ് വീഡിയോയില്‍ പറയുന്നു.

എന്നാല്‍ മിയാന്‍ദാദ് മാപ്പ് പറഞ്ഞത് തക്കതായ നേട്ടം ഉണ്ടായതുകൊണ്ടാണ് എന്നാണ് പാക് മാധ്യമങ്ങളുടെ വിമര്‍ശനം. മിയാന്‍ദാദിന്റെ അടുത്ത ബന്ധുവായ ഫൈസല്‍ ഇക്ബാലിനെ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര ടീമുകളില്‍ ഒന്നിന്റെ പരിശീലകനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഇതിനു പിന്നാലെയാണ് മിയാന്‍ദാദ് നിലപാട് മാറ്റിയതെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നത്.

 

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

india

ഇത്തവണ കാശിയിലെ ജനങ്ങൾ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യും: മോദിക്കെതിരെ അജയ് റായ്

കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വാരാണസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ അജയ് റായ്. മോദിയെ ‘കുടിയേറ്റക്കാരനെ’ന്നാണ് അദ്ദേഹം വിമർശിച്ചത്. കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിക്കെതിരെ പോരാടിയ അദ്ദേഹം ഇത്തവണ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യാൻ കാശിയിലെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടത്.

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.  2014, 2019 തിരഞ്ഞെടുപ്പുകളിൽ മോദിക്കെതിരെ മത്സരിച്ചിരുന്നു അജയ് റായ്‌.

Continue Reading

kerala

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്

Published

on

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.

കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.

വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

Continue Reading

Trending