Connect with us

gulf

ദുബൈ താമസ വിസയുള്ളവര്‍ക്ക് ആറു മാസത്തിന് ശേഷവും തിരിച്ചെത്താം; പ്രവാസികള്‍ക്ക് ആശ്വാസം

ഓണ്‍ലൈന്‍വഴി ജി.ഡി.ആര്‍.എഫ്.എ.യുടെ അനുമതി ലഭിക്കാന്‍ വൈകുന്നവര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ.യെ നേരിട്ട് സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Published

on

ദുബൈ: കാലാവധി കഴിയാത്ത താമസവിസയുള്ളവര്‍ക്ക് ആറു മാസത്തിന് ശേഷവും യു.എ.ഇയിലേക്ക് തിരിച്ചുവരാമെന്ന് അധികൃതര്‍. രാജ്യത്തെ ഏതു വിമാനത്താവളത്തിലും ഇവര്‍ക്ക് ഇറങ്ങാമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്റെ (ജി.ഡി.ആര്‍.എഫ്.എ.) അനുമതി ഉണ്ടായിരിക്കണം. നേരത്തെ ദുബായ് വിസക്കാര്‍ക്ക് ദുബായില്‍മാത്രമാണ് വിമാനമിറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്.

ആസ്‌ക് ഡി.എക്‌സ്.ബി ഒഫീഷ്യല്‍ പരിപാടിയില്‍ ജി.ഡി.ആര്‍.എഫ്.എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയ്ക്കുമുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. യു.എ.ഇ.യില്‍ ഇറങ്ങിയ ശേഷം, വിമാനത്താവളത്തിലെ പരിശോധനയില്‍ ഫലം നെഗറ്റീവ് ലഭിക്കുന്നവര്‍ക്ക് താമസകേന്ദ്രങ്ങളിലേക്ക് പോകാം. ഫലം പോസിറ്റീവ് ആകുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണം.

ഓണ്‍ലൈന്‍വഴി ജി.ഡി.ആര്‍.എഫ്.എ.യുടെ അനുമതി ലഭിക്കാന്‍ വൈകുന്നവര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ.യെ നേരിട്ട് സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ കുടുംബത്തിലെ എല്ലാവരും അനുമതി നേടണമെന്ന് നിര്‍ബന്ധമില്ല. മാതാപിതാക്കളില്‍ ഒരാള്‍ക്ക് അനുമതി ലഭിച്ചാല്‍ കുട്ടികള്‍ക്കും അനുമതി ലഭിച്ചതായി കണക്കാക്കും. ആസ്‌ക് ഡി.എക്‌സ്.ബി ഒഫീഷ്യല്‍ പരിപാടിയില്‍ ജി.ഡി.ആര്‍.എഫ്.എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

gulf

അബ്ദുറഹീമിന്റെ മോചനം: ദിയാധനം ഇന്ത്യന്‍ എംബസിക്ക് കൈമാറി

ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.

Published

on

ലോക മലയാളി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി സ്വപ്‌നതുല്യമായി സമാഹരിച്ച തുകയില്‍ നിന്ന് അബ്ദുറഹീമിന്റെ മോചന ദ്രവ്യത്തിനാവശ്യമായ വിഹിതം റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി എം.പി അബ്ദു റഹീമിന്റെ മോചനത്തിനായി ദിയ ധനം നല്‍കാനുള്ള പതിനഞ്ച് മില്യണ്‍ സഊദി റിയാലിന് തുല്യമായ തുകയാണ് റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതെന്ന് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും റിയാദിലെ നിയമസഹായ സമിതിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ദിയാധനം കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച വൈകീട്ടാണ് റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും കുടുംബത്തിനും ലഭിച്ചത്.

ഉടനെ തെന്നെ ട്രസ്റ്റ് ഭാരവാഹികള്‍ റിയാദിലെ നിയമസഹായ സമിതിയുമായി സഹകരിച്ചുകൊണ്ട് പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അതോടപ്പം എംബസിയില്‍ നിന്ന് പണം കൈമാറ്റത്തിനാവശ്യമായ അഫിഡറ്റും റഹീമിന്റെ കുടുംബം ഇന്നലെ രാവിലെ എംബസിയിലെത്തിച്ചു.

വൈകാതെ തെന്നെ എംബസി കോടതിയുടെ പേരിലുള്ള സെര്‍ട്ടിഫൈഡ് ചെക്ക് ഗവര്‍ണറേറ്റിന് കൈമാറും.ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പു വെക്കാന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരവകാശികളോ അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തിയ വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരാകും.

അബ്ദു റഹീം ട്രസ്റ്റ് സമിതി ചെയര്‍മാന്‍ കെ സുരേഷ്, ജനറല്‍ കണ്‍വീനര്‍ കെ കെ ആലിക്കുട്ടി മാസ്റ്റര്‍, ട്രഷറര്‍ എം ഗിരീഷ് കോ ഓഡിനേറ്റര്‍മാരായ മജീദ് അമ്പലക്കണ്ടി, എം മൊയ്തീന്‍ കോയ, കുടുംബാങ്ങളായ അബ്ബാസ് തൊടിയില്‍ ,നസീര്‍ കോടാമ്പുഴ ,ജവാദ് പെരുമുഖം. ഗോപി കൊടക്കല്ല് തുടങ്ങിയവര്‍ നാട്ടിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം കൊടുത്തു.

Continue Reading

gulf

ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

Published

on

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. തായത്തെരു അമീര്‍ ഹംസാസിലെ തന്‍വീര്‍ അമീര്‍ ഹംസ(51)ആണ് മരിച്ചത്. സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

15 വര്‍ഷത്തോളമായി ഗള്‍ഫില്‍ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതന്‍ അമീര്‍ ഹംസയുടെ മകനാണ് തന്‍വീര്‍. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കള്‍: ആയിശ, ആലിയ

Continue Reading

Trending