Connect with us

kerala

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബിജെപിയെന്ന് ആരോപണം

എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാംപ്രതിയായിരുന്നു സലാഹുദ്ദീന്‍.

Published

on

കണ്ണൂര്‍: കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം. എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാംപ്രതിയായിരുന്നു സലാഹുദ്ദീന്‍. ഇതിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇവരുടെ കാറിന് പിന്നില്‍ ഒരു ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ബൈക്ക് ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോള്‍ പിറകില്‍ നിന്ന് വടിവാള്‍ കൊണ്ട് കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്.

2018 ജനുവരിയിലാണ് കണ്ണവത്തുവെച്ച് എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് സലാഹുദ്ദീന്‍.

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

Published

on

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി

മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

Published

on

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.

നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.

മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.

Continue Reading

kerala

വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്‌

സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി

Published

on

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

Continue Reading

Trending