india
സുഹൃദ് കക്ഷികളും എതിരായി; അംഗബലം കിട്ടുമോ എന്ന ആധി- കര്‍ഷക ബില്‍ പാസാക്കാന്‍ ചട്ടം മറികടന്ന് സര്‍ക്കാര്‍
അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി
ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച വേളയില്‍ ചെയര്മാന് ചെയ്തത് സഭാ നടപടികളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍. സഭാ ചട്ടപ്രകാരം ബില്‍ വോട്ടിനിടാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാന്‍ ചെയറിലുണ്ടായിരുന്ന അധ്യക്ഷന്‍ ഹരിവന്ഷ് തയ്യാറായില്ല.
സഭാധ്യക്ഷന്റേത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് നിയമവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുഹൃദ് കക്ഷികളായ ബിജെഡി ടിആര്‍എസ് അടക്കം മിക്ക കക്ഷികളും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ ശബ്ദ വോട്ടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ മൈക്കും ഓഫാക്കിയിരുന്നു.
ശബ്ദ വോട്ടിനിടാമെന്ന ചെയര്‍മാന്റെ തീരുമാനം പ്രതിപക്ഷം എതിര്‍ത്തു. വോട്ടിനിടണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ സഭാ ചെയര്മാന് അതിനു തയ്യാറായില്ല. ശബ്ദ വോട്ടിനിടുന്നത് ഏതെങ്കിലും ഒരു അംഗം എതിര്‍ത്താല്‍ പിന്നീട് ഡിവിഷന്് (ഇലക്ട്രോണിക്/പേപ്പര്‍ ബാലറ്റ് വോട്ടിങ്) വേണമെന്നാണ് സഭാ ചട്ടത്തിലെ 252 വകുപ്പ് അനുശാസിക്കുന്നത്.
ഇതേക്കുറിച്ച് ചോദിച്ച വേളയില്‍, പ്രതിപക്ഷത്തോട് സീറ്റുകളിലേക്ക് തിരിച്ചുപോകാന്‍ സഭാധ്യക്ഷന് ആവശ്യപ്പെട്ടിരുന്നു എന്നും അതു ചെയ്യാത്തത് കൊണ്ടാണ് ശബ്ദ വോട്ടിനിട്ടത് എന്നും പാര്‍ലമെന്ററി കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
വോട്ടിനിടാത്ത സഭാധ്യക്ഷന്റെ നടപടി പാര്‍ലെന്ററി ജനാധിപത്യത്തിന് കത്തിവയ്ക്കുന്നതു പോലെയാണ് എന്നാണ് തൃണമൂല്‍ അംഗം ഡെറക് ഒബ്രയാന് കുറ്റപ്പെടുത്തിയത്. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതേണ്ട. അതു കൊണ്ടാണ് പ്രതിഷേധിച്ചത്. സര്‍ക്കാറിനെതിരെ വോട്ടു ചെയ്യാത്ത ടിആര്‍എസും ബിജെഡിയും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാറിന് അവരുടെ അംഗബലത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതു കൊണ്ടാണ് അവര്‍ വോട്ടു ചെയ്യാന്‍ സമ്മതിക്കാതിരുന്നത്- അദ്ദേഹം ആരോപിച്ചു.
അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി. നേരത്തെ ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎയിലെ ഏറ്റവും പഴക്കം ചെന്ന സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അവരുടെ മന്ത്രിയെ രാജിവപ്പിച്ചിരുന്നു.
ദ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രൊമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍), ദ ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്ലുകളാണ് ഞായറാഴ്ച സഭ പാസാക്കിയത്.
ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്വ, ഡെറിക് ഒബ്രിയാന്, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
india
വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന് അറസ്റ്റില്‍
നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.
നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.
പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്കി.
പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
india
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു
ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.
പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര് ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
