india
നമസ്‌തെ ട്രംപ് പരിപാടിക്ക് കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നു; രാജ്യസഭയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍
കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വ്ത്തില്‍ നടന്ന നമസ്‌തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്‍ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍ കുതിപ്പുണ്ടായ ഗുജറാത്തിലെ ദിനം പ്രതിയുള്ള കോവിഡ് പത്രസമ്മേളനം നിര്‍ത്തലാക്കിയതും പിന്നാലെ വിവാദമായിരുന്നു.

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനം നടന്നതിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന പരിപാടിയില്‍ കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധന സംബന്ധിച്ച് ചൊവ്വാഴ്ച രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപിന്റെ സന്ദര്‍ശന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂട്ടരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്നും എംഎഎ രാജ്യസഭയില്‍ പറഞ്ഞു. മാര്‍ച്ച് 11 നാണ് ലോകാരോഗ്യസംഘടന കോവിഡ് -19 ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതെന്നതിനാല്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നു, രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.
At the time of US President’s visit (24-25 Feb) there was no requirement of mandatory #COVID19 test for travellers from foreign countries. Pandemic status to diseases is given by WHO which declared Novel Coronavirus a pandemic on 11 March:MoS MEA in a written reply in Rajya Sabha pic.twitter.com/4c5jyF2t9H
— ANI (@ANI) September 22, 2020
കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വ്ത്തില്‍ നടന്ന നമസ്‌തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്‍ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍ കുതിപ്പുണ്ടായ ഗുജറാത്തിലെ ദിനം പ്രതിയുള്ള കോവിഡ് പത്രസമ്മേളനം നിര്‍ത്തലാക്കിയതും പിന്നാലെ വിവാദമായിരുന്നു. കോവിഡിന് തുടക്കമായ വുഹാനില്‍ നി്ന്നും നിരവധി വിമാനങ്ങള്‍ 2020 തുടക്കത്തില്‍ തന്നെ അമേരിക്കയിലേക്ക് പറന്നതായും നിരവധി പേര്‍ക്ക് വൈറസ് ബാധ ഏറ്റതായും പിന്നീട് വ്യക്തമായിരുന്നു. ഇതിനെല്ലാം ഇടയില്‍ പൗരത്വ പ്രതിഷേധവും ഡല്‍ഹി കലാപവും നടക്കുന്നമ്പോഴാണ് ഗുജറാത്തില്‍ നമസ്‌തെ ട്രംപ് പരിപാടി നടന്നത്.
india
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്

ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.
india
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.
ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.
india
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
പത്തോളം കുട്ടികള്‍ക്ക് പരിക്ക്

തമിഴ്നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാവിലെ 7.45 ഓടെ കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വെച്ചായിരുന്നു അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്ന് പോയതാണ് എന്നായിരുന്നു റെയില്‍വേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് ബസ് ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയില്‍വേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിന്‍ വരുംമുന്‍പ് ബസ് കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാന്‍ വൈകിയത് ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതിനാലാണെന്ന് റെയില്‍വേ അധികൃതര്‍ വാദിക്കുന്നു.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി
-
kerala3 days ago
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
-
kerala2 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
പാലക്കാട് പന്നിക്കെണിയില്‍ നിന്ന് വയോധികക്ക് ഷോക്കേറ്റ സംഭവം; മകന് അറസ്റ്റില്‍
-
kerala2 days ago
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്