Connect with us

kerala

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി

ആരോഗ്യ വകുപ്പിന്റെ വകുപ്പിന്റെ നിര്‍ദേശം കൃത്യമായി പാലിച്ച് ഹോം ഐസലേഷനില്‍ കഴിഞ്ഞാല്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: കോവിഡ് രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷണങ്ങളില്ലാത്തവരെ ക്വാറന്റീന്‍ സെന്ററിലേക്ക് പോവാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ വകുപ്പിന്റെ നിര്‍ദേശം കൃത്യമായി പാലിച്ച് ഹോം ഐസലേഷനില്‍ കഴിഞ്ഞാല്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി.

ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യം രോഗലക്ഷണം ഉള്ളവര്‍ക്കും മറ്റു ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ക്കും മാത്രമായി ഉപയോഗപ്പെടുത്താം. വീടിനുള്ളില്‍ ക്വാറന്റീനില്‍ കഴിയുന്നതുവഴി മാനസിക സമ്മര്‍ദം കുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍കോട് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

Published

on

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.

അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.

Continue Reading

kerala

‘സി. ദാവൂദിനെതിരെ കൊലവിളി നടത്തിയയാ​ളെ സി.പി.എം താക്കീത്​ ചെയ്യണം’: രമേ​ശ്​ ചെന്നിത്തല

Published

on

തിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ കൈവെട്ടുമെന്ന സി.പി.എം ഭീഷണി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്​ ​​കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പരാമർശം പിൻവലിച്ച്​ സി.പി.എം മാപ്പ്​ പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വാർത്ത കൊടുത്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരു​ടെ കൈയും കാലും വെട്ടുമെന്ന്​ ഭീഷണിപ്പെടുത്തുന്നത്​ അങ്ങേയറ്റം പ്രതിഷേധാർഹമാണ്​. കൊലവിളി നടത്തിയയാ​ളെ സി.പി.എം സംസ്ഥാന സെക്രട്ടറി താക്കീത്​ ചെയ്യുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.

മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.

1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.

‘ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.’ എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

 

Continue Reading

Trending